ലഖിംപുർ: കർഷകർക്ക് അന്ത്യോപചാരമർപ്പിച്ച് പ്രിയങ്ക
ലഖിംപുർ: കർഷകർക്ക് അന്ത്യോപചാരമർപ്പിച്ച് പ്രിയങ്ക
Wednesday, October 13, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​യി​ൽ കൊ​ല്ല​പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നു​മു​ള്ള ക​ർ​ഷ​ക​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ല​ഖിം​പു​ർ ഖേ​രി​യി​ലെ​ത്തി.

അ​ന്ത്യോ​പ​ചാ​ര​ത്തി​ന് മു​ന്പാ​യു​ള്ള പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കെ​ടു​ത്ത​ത്. അ​പ​ക​ടം സം​ഭ​വി​ച്ച ല​ഖിം​പുരി​ലെ ടി​കോ​ണി​യ ഗ്രാ​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ അ​ന്തി​മ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച, ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളാ​യ രാ​കേ​ഷ് ടി​കാ​യ​ത്, ദ​ർ​ശ​ൻ പാ​ൽ, ജോ​ഗീ​ന്ദ​ർ സിം​ഗ് ഉ​ഗ്ര​ഹ​ൻ, ധ​ർ​മേ​ന്ദ്ര മാ​ലി​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്രി​യ​ങ്കാ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സി​ലെ മ​റ്റു നേ​താ​ക്ക​ളും ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് ടി​കോ​ണി​യ​യി​ൽ എ​ത്തി​യ​ത്.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പു​റ​മേ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ രാം ​പാ​ൽ സിം​ഗ് യാ​ദ​വ്, ആ​ർ.​എ. ഉ​സ്മാ​നി എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന രാ​ഷ്ട്രീ​യ ലോ​ക്ദ​ൾ പ്ര​സി​ഡ​ന്‍റ് ജ​യ​ന്ത് ചൗ​ധ​രി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.


മരിച്ച നാ​ല് ക​ർ​ഷ​ക​രു​ടെ​യും ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളും വേ​ദി പ​ങ്കി​ട്ടു.

വേ​ദി​യി​ൽ രാഷ്‌ട്രീയ നേ​താ​ക്ക​ളെ ആ​രെ​യും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ പ്രി​യ​ങ്ക​യോ​ട് ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​സി​ഡ​ണ്ട് രാം ​നാ​ഥ് കോ​വി​ന്ദു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം ല​ഖിം​പു​ർ സം​ഭ​വ​ത്തിലെ വ​സ്തു​ത​ക​ൾ അ​ട​ങ്ങു​ന്ന നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് പു​റ​മേ പ്രി​യ​ങ്ക ഗാ​ന്ധി, എ.​കെ. ആ​ന്‍റ​ണി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഗു​ലാം ന​ബി ആ​സാ​ദ്, അ​ധീ​ർ ര​ഞ്ജൻ ചൗ​ധ​രി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.