കർഷക കൂട്ടക്കൊല; ആശിഷ് മിശ്രയെ ചോദ്യം ചെയ്തു
കർഷക കൂട്ടക്കൊല;  ആശിഷ് മിശ്രയെ  ചോദ്യം ചെയ്തു
Wednesday, October 13, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​യി​ൽ അ​റ​സ്റ്റി​ലാ​യ ആ​ശി​ഷ് മി​ശ്ര​യെ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേഷ​ണസം​ഘം ചോ​ദ്യം ചെ​യ്തു. ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ആ​ശി​ഷ് മി​ശ്ര​യെ തി​ങ്ക​ളാ​ഴ്ച ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ചി​ന്താ​റാം മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.

യു​പി സ​ർ​ക്കാ​രിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ആ​ശി​ഷ് മി​ശ്ര​യെ ഇ​പ്പോ​ൾ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ആ​ശി​ഷ് മി​ശ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ക​ണം ചോ​ദ്യം ചെ​യ്യ​ലെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.


ആ​ശി​ഷി​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക്രൈംബ്രാ​ഞ്ച് ഓ​ഫീ​സി​നു ചു​റ്റും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ല​ഖിം​പുരി​ലെ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടുനി​ന്ന ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.