"പിഎം ഗതിശക്തി' പദ്ധതിക്കു തുടക്കമായി
 പിഎം ഗതിശക്തി  പദ്ധതിക്കു തുടക്കമായി
Thursday, October 14, 2021 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു നീ​ക്ക​ത്തി​ന്‍റെ ചെ​ല​വ് ചു​രു​ക്കി സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ക​രു​ത്തു പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പി​എം ഗ​തി​ശ​ക്തി പ​രി​പാ​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തു​ട​ക്ക​മി​ട്ടു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി വി​വി​ധ ത​ല​ത്തി​ലു​ള്ള ക​ണ​ക്ടി​വി​റ്റി സാ​ധ്യ​മാ​ക്കു​ന്നു നൂ​റ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ദേ​ശീ​യ മാ​സ്റ്റ​ർ പ്ലാ​നി​നാ​ണ് രൂ​പംന​ൽ​കി​യ​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്തി ച​ര​ക്കു​നീ​ക്ക​ത്തി​ന് വേ​ണ്ടിവ​രു​ന്ന അ​ധി​ക ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. കാ​ർ​ഗോ നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളിൽ ച​ര​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ക​രു​ത്തു​പ​ക​രും. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.