കർഷക കൂട്ടക്കൊല: മന്ത്രിപുത്രനുമായി പോലീസ് തെളിവെടുപ്പു നടത്തി
കർഷക കൂട്ടക്കൊല: മന്ത്രിപുത്രനുമായി പോലീസ് തെളിവെടുപ്പു നടത്തി
Saturday, October 16, 2021 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​യി​ൽ നാ​ലു ക​ർ​ഷ​ക​ര​ട​ക്കം എ​ട്ടു പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കേ​ന്ദ്രമ​ന്ത്രി​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​തി​ക​ളെ അ​പ​ക​ടം ന​ട​ന്ന ടി​കോ​ണി​യ- ബാ​ൻ​ബി​ർ​പു​ർ റോ​ഡി​ൽ എ​ത്തി​ച്ച​ത്.


അ​ജ​യ് മി​ശ്ര​യു​ടെ അ​റ​സ്റ്റി​നെ ത്തു​ട​ർ​ന്ന് പി​ടി​യി​ലാ​യ കൂ​ട്ടു പ്ര​തി അ​ങ്കി​ത് ദാ​സു​മാ​യാ​ണ് അ​ന്വേ​ഷ​ണസം​ഘം തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ലാ​യ​വ​രു​ടെ ഡ​മ്മി​ക​ളും ഉ​പ​യോ​ഗി​ച്ച് സം​ഭ​വം പു​നഃ​സൃ​ഷ്ടി​ച്ച​ശേ​ഷം അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം പോ​ലീ​സ് ബ​ന്ധ​വ​സാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.