യുപി കോടതിയിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
യുപി കോടതിയിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
Tuesday, October 19, 2021 1:27 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പുർ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​ല്ലാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഭു​പേ​ന്ദ്ര പ്ര​താ​പ് സിം​ഗ് (60) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ട​തിസ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ വെ​ടി​യേ​റ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തുനി​ന്ന് നാ​ട​ൻ തോ​ക്കും ക​ണ്ടെ​ടു​ത്തു.

കൊ​ല​പാ​ത​ക​ത്തി​ലേ​ക്കുന​യി​ച്ച സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെന്ന് ഷാ​ജ​ഹാ​ൻ​പുർ എ​സ്പി എ​സ്. ആ​ന​ന്ദ് പ​റ​ഞ്ഞു. നേ​ര​ത്തെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഭൂ​പേ​ന്ദ്ര പ്ര​താ​പ് സിം​ഗ് അ​ഭി​ഭാ​ഷ​ക​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ച് വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക്ര​മ​സ​മാ​ധാ​നത്തക​ർ​ച്ചയാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.


കോ​ട​തി അ​തിക്ര​മ​ങ്ങ​ൾ യു​പി​യി​ൽ ആ​ദ്യ​മ​ല്ല. 2019ൽ ​സ​ർ​ക്കാ​രി​ന്‍റെ കൗ​ണ്‍സൽ നൂ​ത​ൻ യാ​ദ​വി​നെ ഇ​റ്റാ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക​യ​റി അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തിയിരുന്നു. അ​തേവ​ർ​ഷം ത​ന്നെ​യാ​ണ് ആ​ഗ്ര ബാ​ർ കൗ​ണ്‍സി​ലി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദ​ർ​വേ​ഷ് യാ​ദ​വ് ആ​ഗ്ര കോ​ട​തി​യു​ടെ ചേം​ബ​റി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

അ​ടു​ത്ത​യി​ടെ ഡ​ൽ​ഹി രോ​ഹി​ണി​യി​ലെ കോ​ട​തി​യി​ൽ ജ​ഡ്ജി​ക്കു മു​ന്നി​ലി​ട്ട് വി​ചാ​ര​ണക്കേ​സ് പ്ര​തി​യാ​യ ഗു​ണ്ടാ​ത്ത​ല​വ​നെ അക്രമികൾ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.