ലഖിംപുർ ഖേരി: ഉത്തർപ്രദേശ് പോലീസിനെ കുറ്റപ്പെടുത്തി അജയ് മിശ്ര
ലഖിംപുർ ഖേരി: ഉത്തർപ്രദേശ് പോലീസിനെ കുറ്റപ്പെടുത്തി അജയ് മിശ്ര
Tuesday, October 19, 2021 1:28 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ അ​ക്ര​മ​ത്തി​നു കാ​ര​ണം ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ർ മി​ശ്ര. ല​ഖിം​പു​ർ ഖേ​രി സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്രാ​ർ​ഥ​നായോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ല​ഖിം​പു​ർ നി​യ​മ​സ​ഭാം​ഗ​മാ​യ യോ​ഗേ​ഷ് വ​ർ​മ​യും മ​റ്റു നേ​താ​ക്ക​ളു​മാ​യി അ​ജ​യ് മി​ശ്ര, കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കൊ​ല്ല​പ്പെട്ട മൂ​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ശ്യാം ​സു​ന്ദ​ർ നി​ഷാ​ദി​നെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആം​ബു​ല​ൻ​സി​ൽനി​ന്നു വ​ലി​ച്ചു പു​റ​ത്തേ​ക്കി​ട്ട​ ശേ​ഷ​മാ​ണ് കൊ​ല​പ്പെടു​ത്തി​യ​ത്.

പ്ര​ക്ഷോ​ഭ​ത്തെക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ ല​ഭി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ല്ലെ​ന്നും അ​ജ​യ് മി​ശ്ര പ​റ​ഞ്ഞു. അതേസമയം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​ശേ​ഷം മ​റ്റു​ള്ള​വ​രു​ടെമേൽ പ​ഴി ചാ​ർ​ത്തു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ രീ​തി​യെ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വ് അ​നു​രാ​ഗ് ഭ​ദോ​രി​യ പ​റ​ഞ്ഞു.


ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കു​റ്റ​പ​ത്രമ​നു​സ​രി​ച്ച് കേ​സി​ലെ മു​ഖ്യപ്ര​തി​യാ​യ, അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി അ​ജ​യ് മി​ശ്ര​യും മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യും നി​ഷേ​ധി​ച്ചി​രു​ന്നു.

ല​ഖിം​പു​ർ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സിനു കീ​ഴി​ലു​ള്ള പ്ര​ത്യ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്കിടയി ലേക്കു പാഞ്ഞുക​യ​റി​യ മൂ​ന്നു വാ​ഹ​ങ്ങ​ളി​ൽ ഒ​ന്നി​ലു​ണ്ടാ​യി​രു​ന്ന മു​ഖ്യസാ​ക്ഷി സു​മി​ത് ജ​യ്സ്വാ​ളി​നാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് അ​ന്വേ​ഷ​ണസം​ഘം. ആ​ശി​ഷ് മി​ശ്രയെ ചോ​ദ്യം ചെയ്ത ശേഷം അ​ങ്കി​ത് ദാ​സ്, ശേ​ഖ​ർ ഭാ​ര​തി, ല​തി​ഫ് എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ആ​ശി​ഷ് മി​ശ്ര​യു​ടെ അ​റ​സ്റ്റി​നു മു​ൻ​പാ​യി വാ​ഹ​നവ്യൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ല​വ്കു​ശ് പാ​ണ്ഡ,െ ആ​ശി​ഷ് പാ​ണ്ഡെ എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.