കരസേനാ മേധാവി ജമ്മുവിൽ
Wednesday, October 20, 2021 12:09 AM IST
ജ​​​​മ്മു: ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി എം.​​​​എം. ന​​​​ര​​​​വ​​​​നെ ജ​​​​മ്മു മേ​​​​ഖ​​​​ല​​​​യി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. പ്ര​​​​ദേ​​​​ശ​​​​ത്തെ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

ര​​​​ണ്ടു​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ജ​​​​മ്മു​​​​വി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. താ​​​​ഴ്‌വര​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു ഭീ​​​​ക​​​​ര​​​​ാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​നം. 11 പേ​​​​ർ​​​​ക്കാ​​​​ണ് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്.


പൂ​​​​ഞ്ച്, ര​​​​ജൗ​​​​രി ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഈ ​​​​മാ​​​​സം 11ന് ​​​​പൂ​​ഞ്ച് സു​​​​രാ​​​​ൻ​​​​കോ​​​​ട്ടി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലുണ്ടായആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​ന്പ​​​തു സൈ​​​​നി​​​​ക​​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചി​​​രു​​​​ന്നു.​​ പൂ​​ഞ്ചി​​ൽ ഭീ​​ക​​ര​​ർ​​ക്കെ​​തിരേ ഏ​​റ്റു​​മു​​ട്ട​​ൽ പ​​ത്താം ദി​​വ​​സ​​വും തു​​ട​​രു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.