മുംബൈയിൽ 61 നില കെട്ടിടത്തിൽ തീപിടിത്തം, 19-ാം നിലയിൽനിന്നു ചാടി ഒരാൾ മരിച്ചു
മുംബൈയിൽ 61 നില കെട്ടിടത്തിൽ തീപിടിത്തം, 19-ാം നിലയിൽനിന്നു ചാടി ഒരാൾ മരിച്ചു
Saturday, October 23, 2021 12:21 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ൽ 61 നി​​​ല​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. അ​​​വി​​​ഘ്ന പാ​​​ർ​​​ക്ക് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ 19-ാം നി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ഉ​​​ട​​​ൻ 19-ാം നി​​​ല​​​യി​​​ലെ​​​ത്തി​​​യ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് അ​​​രു​​​ൺ തി​​​വാ​​​രി(3) ആ​​​ണു മ​​​രി​​​ച്ച​​​ത്. \

താ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ തി​​​വാ​​​രി തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ലേ​​​ക്ക് മാ​​​റി. അ​​​വി​​​ടെ​​​യും തീ​​​ പ​​​ട​​​ർ​​​ന്ന​​​പ്പോ​​​ൾ ബാ​​​ൽ​​​ക്ക​​​ണി​​​യു​​​ടെ റെ​​​യി​​​ലിം​​​ഗി​​​ൽ ഏ​​​താ​​​നും മി​​​നി​​​റ്റ് തൂ​​​ങ്ങി​​​ക്കി​​​ട​​​ന്ന തി​​​വാ​​​രി ഒ​​​ടു​​​വി​​​ൽ പി​​​ടി​​​വി​​​ട്ട് താ​​​ഴേ​​​ക്കു വീ​​​ണു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.