മന്ത്രി എം.വി. ഗോവിന്ദൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മന്ത്രി എം.വി. ഗോവിന്ദൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Saturday, October 23, 2021 11:59 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദ്ദീ​പ് സിം​ഗ് പു​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. കേ​ര​ളം ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​ൽ മി​ഷ​ൻ ഫോ​ർ റെ​ജു​വെ​നേ​ഷ​ൻ ആ​ന്‍ഡ് അ​ർ​ബ​ൻ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​ക്കാ​ർ വ​രു​ന്ന​തി​ന​നു​സ​രി​ച്ച് പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ദീ​ൻ​ദ​യാ​ൽ അ​ന്ത്യോ​ദ​യ യോ​ജ​ന സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്വ​യം​തൊ​ഴി​ൽ വാ​യ്പ​യു​ടെ പ​ലി​ശ നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും, ഫി​നാ​ൻ​സ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ഴി​ക്കോ​ട് നി​ർ​മി​ക്കു​ന്ന വേ​സ്റ്റ് ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന് ആ​വ​ശ്യ​മു​ള്ള വ​യ​ബി​ലി​റ്റി ഗ്യാ​പ്പ് ഫ​ണ്ട് ന​ൽ​കു​വാ​നു​ള്ള അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ഖ​ര​മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ന് ഫ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ഭ​വ​ന,ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പൈ​സ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തി.

ഗ്രാ​മ​വി​ക​സ​ന, പ​ഞ്ചാ​യ​ത്ത് രാ​ജ് മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ന​ൽ​കു​ന്ന വേ​ത​നം 291 ൽ ​നി​ന്നും വ​ർ​ദ്ധി​പ്പി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.