സോണിയാ ഗാന്ധി യോഗം വിളിച്ചു
സോണിയാ ഗാന്ധി യോഗം വിളിച്ചു
Saturday, October 23, 2021 11:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ​യും യോ​ഗം പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അ​ടു​ത്ത ആ​ഴ്ച വി​ളി​ച്ചു ചേ​ർ​ക്കും. വ​രു​ന്ന നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​കയും പാ​ർ​ട്ടി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യു​മാ​ണ് ല​ക്ഷ്യം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന കോ​ണ്‍ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.

ക​ഴി​ഞ്ഞ 16ന് ​ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള അം​ഗ​ത്വ വി​ത​ര​ണം അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.


ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, മ​ണി​പ്പൂ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​രി​കെ മു​ൻ​നി​ര​യി​ലേ​ക്ക് വ​രാ​നും പ​ഞ്ചാ​ബി​ൽ അ​ധി​കാ​രം പി​ടി​ച്ചു നി​ർ​ത്തു​ക എ​ന്ന​തും നി​ല​വി​ൽ കോ​ണ്‍ഗ്ര​സി​നു മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

അ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ വീ​ണ്ടും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ആ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍ഗ്ര​സ്, മ​ഹി​ള കോ​ണ്‍ഗ്ര​സ്, എ​ൻ​എ​സ്‌​യു​ഐ സം​ഘ​ട​ന​ക​ൾ ഏ​ക​ക​ണ്ഠമായി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.