ല​ഖിം​പു​ർ ഖേ​രി സംഭവം: മന്ത്രിപുത്രൻ ആശിഷ് മിശ്ര ആശുപത്രിയിൽ
ല​ഖിം​പു​ർ ഖേ​രി സംഭവം:  മന്ത്രിപുത്രൻ ആശിഷ് മിശ്ര ആശുപത്രിയിൽ
Monday, October 25, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി വി​ഷ​യ​ത്തി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന മന്ത്രിപുത്രൻ ആ​ശി​ഷ് മി​ശ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​നും പ്ര​മേ​ഹ രോ​ഗി​യു​മാ​യ മി​ശ്ര​യെ ല​ഖിം​പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശൈ​ലേ​ന്ദ്ര ഭ​ട്നാ​ഗ​ർ അ​റി​യി​ച്ചു.

ക​ർ​ഷ​ക​ർ​ക്കു​നേ​രേ അ​ക്ര​മം ഉ​ണ്ടാ​യ​തി​ന് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​ അജയ് മിശ്രയുടെ മകനായ ആ​ശി​ഷ് അ​റ​സ്റ്റി​ലാ​യ​ത്. വി​ചാ​ര​ണ ത​ട​വി​നു​ശേ​ഷം ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ന്പോ​ഴാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്.

ആ​ശി​ഷ് മി​ശ്ര​യെ കൂ​ടാ​തെ അ​ങ്കി​ത് ദാ​സ്, ശേ​ഖ​ർ ഭാ​ര​തി, ല​വ്കു​ശ് പാ​ണ്ഡ, ആ​ശി​ഷ് പാ​ണ്ഡെ, ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


കൊ​ല​പാ​ത​ക​ത്തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണ് ആ​ശി​ഷ് മി​ശ്ര​യു​ടെ​യും പി​താ​വ് അ​ജ​യ് മി​ശ്ര​യു​ടെ​യും വാ​ദം.

അതേസമയം,സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും സാ​ക്ഷി മൊ​ഴി​ക​ളും ആ​ശി​ഷ് മി​ശ്ര​യ്ക്കെ​തി​രാ​ണെന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഗൗ​ര​വ​മാ​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടും ആ​ശി​ഷ് മി​ശ്ര​യു​ടെ അ​റ​സ്റ്റ് വൈ​കി​യ​തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ആ​വ​ശ്യ​ത്തി​ന് സാ​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്തതി​നും പോ​ലീ​സി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.