ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Monday, October 25, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വാ​ക്സി​നേ​ഷ​നി​ൽ 100 കോ​ടി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ൻ കി ​ബാ​ത്ത് പ​രി​പാ​ടി​യു​ടെ 82-ാമ​ത് ല​ക്കം ഇ​ന്ന​ലെ രാ​വി​ലെ പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചു.

എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ഇ​ത്ര​യ​ധി​കം വി​ജ​യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും അ​ഭി​ന​ന്ദി​ച്ചു. ഇ​ത്ര​യും ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ച​ത് രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. 100 കോ​ടി വാ​ക്സി​നേ​ഷ​ൻ രാ​ജ്യ​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പൊ​രു​തി​യ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​റ​യെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലും രാ​ജ്യ​ത്തെ അ​ഭി​മാ​നനേ​ട്ട​ത്തി​ലേ​ക്കെ​ത്തി​ച്ചു.

സ​ർ​ദാ​ർ വ​ല്ല​ഭ​്ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഒ​ക്‌ടോ ബ​ർ 31 ദേ​ശീ​യ ഐ​ക്യ ദി​ന​മാ​യി ആ​ച​രി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ ഉൗ​ട്ടി​യുറ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.


ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക ദി​ന​മാ​യ ഇ​ന്ന​ലെ യു​എ​ന്നി​ന്‍റെ ആ​രം​ഭ കാ​ലം മു​ത​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ഇ​ന്ത്യ​യി​ൽ​നി​ന്നു​മു​ള്ള സ്ത്രീ​ക​ൾ യു​എ​ന്നി​ൽ ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചു. ലിം​ഗ സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യും മ​ലാ​യാ​ളി​യാ​യ ല​ക്ഷ്മി എ​ൻ. മേ​നോ​ൻ യു​എ​ന്നി​ൽ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ പ്ര​ധാ​ന മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ആ​യു​ർ​വേ​ദ, യോ​ഗ, യു​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ​തി തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാരീ​തി​ക​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ രൂ​പീക​രി​ക്കും. പ​ര​ന്പ​രാ​ഗ​ത വൈ​ദ്യ​ത്തി​ന്‍റെ ആ​ഗോ​ള ത​ല​സ്ഥാ​ന​മാ​യി ഇ​ന്ത്യ​യെ മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സ്വീ​ക​രി​ച്ചി​രു​ന്നു. ആ​ഘോ​ഷ വേ​ള​ക​ളി​ൽ പ​രി​സ​ര ശു​ചി​ത്വം കൈ​വി​ട​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.