നീറ്റ് പിജി കൗണ്‍സലിംഗ് നടത്തില്ലെന്നു കേന്ദ്രം
നീറ്റ് പിജി കൗണ്‍സലിംഗ് നടത്തില്ലെന്നു കേന്ദ്രം
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി തീ​രു​മാ​നം എ​ടു​ക്കു​ന്ന​തുവ​രെ ഈ ​അ​ധ്യ​യ​നവ​ർ​ഷം നീ​റ്റ് പി​ജി കോ​ഴ്സു​ക​ൾ​ക്കു​ള്ള കൗ​ണ്‍സലിം​ഗ് ന​ട​ത്തി​ല്ലെ​ന്ന് കേ​ന്ദ്രം.

വി​ഷ​യ​ത്തി​ൽ കോ​ട​തി തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് കൗ​ണ്‍സലിം​ഗ് ന​ട​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 29 വ​രെ കൗ​ണ്‍സ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു എ​ന്നു പ​രാ​തി​ക്കാ​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ര​വി​ന്ദ് ദ​ത്താ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി തീ​രു​മാ​നം എ​ടു​ക്കാ​തെ കൗ​ണ്‍സലിം​ഗ് ആ​രം​ഭി​ക്കി​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ് വ്യ​ക്ത​മാ​ക്കി​യ​ത്.


മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളി​ൽ സ്ഥി​രീ​ക​ര​ണം ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​നാ​യാ​ണ് കോ​ള​ജു​ക​ൾ​ക്ക് ഹെ​ൽ​ത്ത് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നി​ർ​ദേ​ശം അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി തി​ങ്ക​ളാ​ഴ്ചത​ന്നെ മ​റ്റൊ​രു നി​ർ​ദേ​ശംകൂ​ടി അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്തു ത​ന്നെ​യാ​യാ​ലും കോ​ട​തി തീ​രു​മാ​നം എ​ടു​ക്കാ​തെ ഒ​രു കാ​ര​ണ​വ​ശാ​ലും കൗ​ണ്‍സലിം​ഗ് ആ​രം​ഭി​ക്കി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഉ​റ​പ്പു ന​ൽ​കി.

മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്കു​ള്ള അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ഒ​ബി​സി​ക്ക് 27 ശ​ത​മാ​ന​വും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ​ത്തു ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കേ​സ് 28നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.