തെരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കൾ
തെരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കൾ
Wednesday, October 27, 2021 1:24 AM IST
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളു​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളെ​യും ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ക​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും കോ​ണ്‍ഗ്ര​സി​ന്‍റെ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ന​യ​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നു​മാ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാം. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്രി​യ​ങ്ക​യു​ടെ നി​ർ​ദ​ശം.


ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ന​ട​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പി​സി​സി അ​ദ്ധ്യ​ക്ഷ​ൻ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് പ്രി​യ​ങ്ക സം​സാ​രി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി സ്ത്രീ​ക​ൾ​ക്ക് 40 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്ത​തി​നെ നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.