പാക് വിജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരേ യുഎപിഎ കേസ്
പാക് വിജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരേ യുഎപിഎ കേസ്
Wednesday, October 27, 2021 1:24 AM IST
ശ്രീ​​ന​​ഗ​​ർ: ട്വ​​ന്‍റി 20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ൻ നേ​​ടി​​യ വി​​ജ​​യം ആ​​ഘോ​​ഷി​​ച്ച മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രേ കാ​​ഷ്മീ​​ർ പോ​​ലീ​​സ് യു​​എ​​പി​​എ ചു​​മ​​ത്തി കേ​​സെ​​ടു​​ത്തു.

ശ്രീ​​ന​​ഗ​​റി​​ലെ ക​​ര​​ൺ ന​​ഗ​​ർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, എ​​സ്കെ​​ഐ​​എം​​എ​​സ് സൗ​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വനിതാ ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രെ​​യാ​​ണു കേ​​സ്.

പാ​​ക് വി​​ജ​​യം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി​​രു​​ന്നു. പ​​ട​​ക്കം പൊ​​ട്ടി​​ച്ചാ​​യി​​രു​​ന്നു വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ പാ​​ക് വി​​ജ​​യം ആ​​ഘോ​​ഷി​​ച്ച​​ത്. മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യു​​ടെ പേ​​രി​​ൽ, യു​​എ​​പി​​എ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു ജെ​​കെ സ്റ്റു​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ല​​ഫ്. ഗ​​വ​​ർ​​ണ​​ർ മ​​നോ​​ജ് സി​​ൻ​​ഹ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ൻ വി​​ജ​​യി​​ച്ച​​പ്പോ​​ൾ "ന​​മ്മ​​ൾ വി​​ജ​​യി​​ച്ചു' എ​​ന്ന വാ​​ട്സ്ആ​​പ് സ​​ന്ദേ​​ശം പോ​​സ്റ്റ് ചെ​​യ്ത​​തി​​ന് രാ​​ജ​​സ്ഥാ​​നി​​ലെ ഉ​​ദ​​യ്പു​​രി​​ൽ അ​​ധ്യാ​​പി​​ക​​യെ പു​​റ​​ത്താ​​ക്കി.

നീ​​ർ​​ജ മോ​​ദി സ്കൂ​​ൾ അ​​ധ്യാ​​പി​​ക ന​​ഫീ​​സ അ​​ട്ടാ​​രി​​യെ​​യാ​​ണു സ്കൂ​​ൾ മാ​​നേ​​ജ്മെ​​ന്‍റ് പു​​റ​​ത്താ​​ക്കി​​യ​​ത്. ന​​ഫീ​​സ​​യ്ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.