ഗുജറാത്ത് കൂട്ടക്കൊല: പുനരന്വേഷണം വേണമെന്ന്
ഗുജറാത്ത് കൂട്ടക്കൊല: പുനരന്വേഷണം വേണമെന്ന്
Wednesday, October 27, 2021 1:57 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് കൂ​ട്ട​ക്കൊ​ല​യി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ സാ​ക്കി​യ ജാ​ഫ്രി.

ഗു​ജ​റാ​ത്ത് ക​ലാ​പ​ക്കേ​സി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യംചെ​യ്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം ന​ട​ക്കു​ന്നി​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ സാ​ക്കി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.


കേ​സി​ൽ ഇ​ന്നും വാ​ദം തു​ട​രും. 2002ലെ ​ഗു​ജ​റാ​ത്ത് കൂ​ട്ട​ക്കൊ​ല​യി​ൽ ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി​യിൽ ന​ട​ന്ന വം​ശ​ഹ​ത്യ​യിൽ കൊ​ല്ല​പ്പെ​ട്ട 69 പേ​രി​ൽ ഒ​രാ​ളും മു​ൻ കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യി​രു​ന്ന ഇ​ഷാ​ൻ ജാ​ഫ്രി​യു​ടെ ഭാ​ര്യ​യാ​ണ് സാ​ക്കി​യ ജാ​ഫ്രി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.