പാർട്ടിയിൽ അച്ചടക്കവും ഐക്യവും വേണമെന്നു സോണിയ ഗാന്ധി
പാർട്ടിയിൽ അച്ചടക്കവും ഐക്യവും വേണമെന്നു സോണിയ ഗാന്ധി
Wednesday, October 27, 2021 1:57 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ​യും ഒ​ത്തൊ​രു​മ​യി​ലൂ​ടെ​യും മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് സോ​ണി​യ ഗാ​ന്ധി. പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെടു​ത്തു​ന്ന​തി​ന് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മി​ട​യി​ൽ ഐ​ക്യ​വും ഒ​ത്തൊ​രു​മ​യും ഉ​ണ്ടാ​ക​ണം.

ബി​ജെ​പി, സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദു​രാ​രോ​പ​ണ​ങ്ങ​ളെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടു​ക​യും അ​വ​ർ പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പു​റ​ത്തു കൊ​ണ്ടു​വ​രു​ക​യും ചെ​യ്യേ​ണ്ട​ത് കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​തി​ന് കേ​ന്ദ്ര-സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. പ്ര​സ്ഥാ​ന​ത്തി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന​വ​യാ​ണ്.

രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക് എ​ത്തു​ന്ന​താ​യി നേ​താ​ക്ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണം.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ലും സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ാഭി​പ്രാ​യ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.


കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും പി​സി​സി അ​ധ്യ​ക്ഷന്മാരും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ലു​ണ്ടാ​യി. എ​ഐസിസി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ഹു​ൽ ഗാ​ന്ധി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പെ​ട്ടു.

ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മീ​റ്റിം​ഗി​ലും നേ​താ​ക്ക​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷസ്ഥാ​നം ഏ​റ്റെ​ട​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന​ട​ക്കം കേ​ര​ള​ത്തി​ൽനി​ന്നു​ള്ള മു​തി​ർ​ന്ന എഐസി​സി നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.