പെഗാസസ് ഫോൺ ചോർത്തൽ: സുപ്രീംകോടതി വിധി ഇന്ന്
പെഗാസസ് ഫോൺ ചോർത്തൽ: സുപ്രീംകോടതി വിധി ഇന്ന്
Wednesday, October 27, 2021 2:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ കേ​സി​ൽ സു​പ്രീംകോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

ഇ​സ്ര​യേ​ൽ നി​ർ​മി​ത ചാ​ര സോ​ഫ്റ്റ്‌വേ​ർ ഉ​പ​യോ​ഗി​ച്ച് പ്ര​മു​ഖ​രു​ടെ ഫോ​ണു​കൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണമാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​ത്തോ​ളം ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഉ​ത്ത​രം സ​ത്യ​വാങ്‌​മൂ​ല​മാ​യി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ത​ന്നെ മു​ന്നോ​ട്ടുവച്ച വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷ​ണം ആ​കാ​മെ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി​യും യോ​ജി​ച്ച​ത്.

എ​ന്നാ​ൽ, വി​ദ​ഗ്ധ സ​മി​തി​യി​ൽ അം​ഗ​മാ​കാ​ൻ ചി​ല​ർ വൈ​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ലാ​ണ് വി​ധി വൈ​കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണത​ന്നെ നേ​ര​ത്തേ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നോ ഇ​ല്ലെ​ന്നോ പ​റ​ഞ്ഞാ​ൽ ഭീ​ക​രസം​ഘ​ട​ന​ക​ൾ ഇ​തു മു​ത​ലെ​ടു​ക്കും. രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​മാ​കും എ​ന്നാ​ണ് മു​ൻ​പ് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് ഒ​രു വി​ദ​ഗ്ധസ​മി​തി വി​ഷ​യം അ​ന്വേ​ഷി​ക്കാ​മെ​ന്നും സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്കു ന​ൽ​കാ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ജ​ഡ്ജി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്‌ട്രീയ നേ​താ​ക്ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​രു​ൾപ്പെ ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യ​തി​നെ​തി​രേ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കും ആ​ക്ടി​വി​സ്റ്റു​ക​ളും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.