അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി
അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി
Sunday, November 21, 2021 1:20 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യ്ക്കൊ​പ്പം വേ​ദി പ​ങ്കി​ട​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യോ​ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി​ക്കെ​ഴു​തി​യ ക​ത്തി​ലാ​ണു പ്രി​യ​ങ്ക ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ദ്ദേ​ശ്യം ശ​രി​യാ​ണെ​ങ്കി​ൽ അ​ജ​യ് മി​ശ്ര​യു​മാ​യി വേ​ദി പ​ങ്കി​ട​രു​തെ​ന്നും അ​യാ​ളെ കേ​ന്ദ്രമ​ന്ത്രി​സ​ഭ​യി​ൽനി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു​ം പ്രി​യ​ങ്ക ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ല​ഖിം​പുർ ഖേ​രി​യി​ൽ ക​ർ​ഷ​കസ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ലാ​യി​രു​ന്നു. നാ​ല് ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.


ക​ർ​ഷ​ക​രെ ഇ​ടി​ച്ചു​കൊ​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ ആ​ശി​ഷ് മി​ശ്ര ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ റി​പ്പോ​ർ​ട്ട്.

ആ​ശി​ഷ് മി​ശ്ര ക​ർ​ഷ​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള​താ​ണെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.