രാ​ജ​സ്ഥാ​നി​ൽ മന്ത്രിസഭാ പുനഃസംഘടന: മന്ത്രിമാർ രാജിവച്ചു
രാ​ജ​സ്ഥാ​നി​ൽ മന്ത്രിസഭാ പുനഃസംഘടന: മന്ത്രിമാർ രാജിവച്ചു
Sunday, November 21, 2021 1:20 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ അ​​​ശോ​​​ക് ഖ​​​ലോ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് മ​​​ന്ത്രി​​​സ​​​ഭ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യ്ക്ക് ഒ​​​രു​​​ങ്ങു​​​ന്നു.

ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​ലോ​​​ട്ടി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മു​​​ഴു​​​വ​​​ൻ മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി. സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഗോ​​​വി​​​ന്ദ് സിം​​​ഗ് ദോ​​​ത​​​സ്ര​​​യും മ​​​റ്റ് ര​​​ണ്ട് മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യ​​​തോ​​​ടെ മ​​​റ്റ് മ​​​ന്ത്രി​​​മാ​​​രും ഇ​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


എ​​​ല്ലാ മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യെ​​​ന്ന് ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന പ്ര​​​താ​​​പ് സിം​​​ഗ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്താ​​​ൻ മ​​​ന്ത്രി​​​മാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡും ചേ​​​ർ​​​ന്ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്നു ത​​​ന്നെ പു​​​തി​​​യ മ​​​ന്ത്രി​​​മാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​മെ​​​ന്നാ​​​ണു സു​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.