ഗുജറാത്തിലെ മയക്കുമരുന്നുവേട്ട: നൈ​​​ജീ​​​രി​​​യ​​​ക്കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​ പേ​​​ർ പി​​​ടി​​​യി​​​ൽ
ഗുജറാത്തിലെ മയക്കുമരുന്നുവേട്ട: നൈ​​​ജീ​​​രി​​​യ​​​ക്കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​ പേ​​​ർ പി​​​ടി​​​യി​​​ൽ
Monday, November 22, 2021 1:03 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ മോ​​​ർ​​​ബി​​​യി​​​ൽ​​​നി​​​ന്ന് 120 കി​​​ലോ ഹൈ​​​റോ​​​യി​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രു നൈ​​​ജീ​​​രി​​​യ​​​ക്കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ ഗു​​​ജ​​​റാ​​​ത്ത് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി.

നൈ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി മൈ​​​ക്കി​​​ൾ ക്രി​​​സ്റ്റ്യ​​​നെ ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ഇ​​​സാ റാ​​​വു​​​വി​​​ന് 30 ല​​​ക്ഷം രൂ​​​പ മൈ​​​ക്കി​​​ൾ ക്രി​​​സ്റ്റ്യ​​​ൻ കൈ​​​മാ​​​റി​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി.


മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​പ​​​ണി​​​യി​​​ൽ 600 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 120 കി​​​ലോ ഹൈ​​​റോ​​​യി​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ ബോ​​​ട്ടി​​​ൽ ക​​​ട​​​ൽ​​​മാ​​​ർ​​​ഗം ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദേ​​​വ​​​ഭൂ​​​മി ദ്വാ​​​ര​​​ക ജി​​​ല്ല​​​യി​​​ലെ സ​​​ലാ​​​യ​​​യി​​​ലാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് അ​​​ട​​​ങ്ങി​​​യ ബോ​​​ട്ട് അ​​​ടു​​​ത്ത​​​ത്. തു​​​ട​​​ർ​​​ന്ന് മോ​​​ർ​​​ബി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ 14 നാ​​​ണ് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.