ഖേദം പ്രകടിപ്പിച്ച് ജയ് ഭീം സംവിധായകൻ
ഖേദം പ്രകടിപ്പിച്ച് ജയ് ഭീം സംവിധായകൻ
Monday, November 22, 2021 1:03 AM IST
ചെ​​​ന്നൈ: "ജ​​​യ് ഭീം’ ​​​സി​​​നി​​​മ​​​യി​​​ലെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു സം​​​വി​​​ധാ​​​യ​​​ക​​​ൻ ടി.ജെ. ജ്ഞാ​​​ന​​​വേ​​​ൽ. ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ല്ലെ​​​ന്നും വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യ​​​തി​​​ൽ ഖേ​​​ദ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മാ​​​യ ആ​​​മ​​​സോ​​​ണ്‍ പ്രൈ​​​മി​​​ൽ റി​​​ലീ​​​സ് ചെ​​​യ്ത ജ​​​യ് ഭീ​​​മി​​​ൽ വ​​​ണ്ണി​​​യ​​​ർ സ​​​മു​​​ദാ​​​യ​​​ക്കാ​​​ര​​​ൻ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വേ​​​ഷം ചെ​​​യ്യു​​​ന്ന​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് വ​​​ണ്ണി​​​യ​​​ർ സം​​​ഘ​​​വും സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ളും ചി​​​ല രാ​​ഷ്‌​​ട്രീ​​​യ​​​പ്പാ​​​ർ​​​ട്ടി​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ത​​​ങ്ങ​​​ളു​​​ടെ സ​​​മു​​​ദാ​​​യ​​​ത്തെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. വി​​​വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സി​​​നി​​​മ​​​യി​​​ലെ കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന​​​ട​​​ൻ സൂ​​​ര്യ​​​ക്കു​​​ണ്ടാ​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളി​​​ലും ജ്ഞാ​​​ന​​​വേ​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.