കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്
കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്
Monday, November 22, 2021 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ല​​​ക്നോ യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്. കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് മി​​​നി​​​മം താ​​​ങ്ങുവി​​​ല ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് ചേ​​​രു​​​ന്ന​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​ന്നോ​​​ട്ടു​​വ​​ച്ചി​​​രു​​​ന്ന കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കി​​​ല്ല. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് താ​​​ങ്ങു​​വി​​​ല ന​​​ൽ​​​കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം ത​​യാ​​​റാ​​​ക്ക​​​ണം. തെ​​​രഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്ത ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന വി​​​വ​​​രം സ​​​ർ​​​ക്കാ​​​രി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും. ല​​​ഖിം​​​പു​​​ർ ഖേ​​​രി​​​യി​​​ൽ കൊ​​ല്ല​​പ്പെ​​ട്ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ള്ള​​​താ​​​യി ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.