കസബിന്‍റെ മൊബൈൽ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചെന്ന്
കസബിന്‍റെ മൊബൈൽ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചെന്ന്
Friday, November 26, 2021 12:50 AM IST
മും​​ബൈ: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ സൈ​​ന്യം പി​​ടി​​കൂ​​ടി​​യ പാ​​ക് ഭീ​​ക​​ര​​ൻ അ​​ജ്മ​​ൽ ക​​സ​​ബി​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ൺ മു​​ൻ മും​​ബൈ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ പ​​രം​​ബീ​​ർ സിം​​ഗ് ന​​ശി​​പ്പി​​ച്ചെ​​ന്ന് ആ​​രോ​​പ​​ണം. റി​​ട്ട. അ​​സി. പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ഷം​​ഷേ​​ർ ഖാ​​ൻ പ​​ഠാ​​ൻ ആ​​ണ് ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ച​​ത്.

ഇ​​തു സം​​ബ​​ന്ധി​​ച്ച് ജൂ​​ലൈ​​യി​​ൽ മും​​ബൈ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് പ​​ഠാ​​ൻ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു. നാ​​ലു മാ​​സം മു​​ന്പാ​​ണു പ​​രാ​​തി ന​​ല്കി​​യ​​തെ​​ങ്കി​​ലും ഇ​​ന്ന​​ലെ ഇ​​ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.

ക​​സ​​ബി​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്ത മൊ​​ബൈ​​ൽ ഫോ​​ൺ കാം​​ബ്ല എ​​ന്നു പേ​​രാ​​യ കോ​​ൺ​​സ്റ്റ​​ബി​​ളി​​നു കൈ​​മാ​​റി​​യെ​​ന്നും അ​​ന്ന് ഡി​​ഐ​​ജി (​​ആ​​ന്‍റി ടെ​​റ​​റി​​സ്റ്റ് സ്ക്വാ​​ഡ്)​​യാ​​യി​​രു​​ന്ന പ​​രം​​ബീ​​ർ സിം​​ഗ് ക​​സ​​ബി​​ന്‍റെ ഫോ​​ൺ വാ​​ങ്ങി ന​​ശി​​പ്പി​​ച്ചെ​​ന്നാ​​ണ് പ​​ഠാ​​ന്‍റെ ആ​​രോ​​പ​​ണം.


ഗോ​​ര​​ഗാ​​വ് പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത പ​​ണാ​​പ​​ഹ​​ര​​ണ​​ക്കേ​​സി​​ൽ ഇ​​ന്ന​​ലെ പ​​രം​​ബീ​​ർ സിം​​ഗ് മും​​ബൈ ക്രൈം​​ബ്രാ​​ഞ്ചി​​നു മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി. മാ​​ർ​​ച്ചി​​ലാ​​ണ് സിം​​ഗി​​നെ മും​​ബൈ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.