ഇന്‍റർപോൾ എക്സിക്യൂട്ടീവ് കമ്മിറ്റി: ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വീ​​​ൺ സി​​​ൻ​​​ഹ​​​യ്ക്കു തി​​​ള​​​ങ്ങു​​​ന്ന വി​​​ജ​​​യം
ഇന്‍റർപോൾ എക്സിക്യൂട്ടീവ് കമ്മിറ്റി: ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വീ​​​ൺ സി​​​ൻ​​​ഹ​​​യ്ക്കു തി​​​ള​​​ങ്ങു​​​ന്ന വി​​​ജ​​​യം
Friday, November 26, 2021 12:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യാ​​​ന്ത​​​ര പോ​​​ലീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലെ ഏ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്കു വി​​​ജ​​​യം.

ചൈ​​​ന​​​യു​​​ടെ​​​യും സിം​​​ഗ​​​പ്പൂരി​​​ന്‍റെ​​​യും ശ​​​ക്ത​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി അ​​​തി​​​ജീ​​​വി​​​ച്ച് സി​​​ബി​​​ഐ സ്പെ​​​ഷ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​വീ​​​ൺ സി​​​ൻ​​​ഹ ഈ ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​എ​​ഇ പ്ര​​തി​​നി​​ധി മേ​​ജ​​ർ ജ​​ന​​റ​​ൽ അ​​ഹ​​മ്മ​​ദ് നാ​​സ​​ർ അ​​ൽ-​​റെ​​യ്സി ഇ​​ന്‍റ​​ർ പോ​​ൾ പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. നാ​​ലു വ​​ർ​​ഷ​​മാ​​ണ് കാ​​ലാ​​വ​​ധി.​​ യു​​എ​​ഇ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ ഐ​​ജി​​യാ​​ണ് ഇ​​ദ്ദേ​​ഹം.


ര​​​ണ്ടു പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് ചൈ​​​ന​​​യ്ക്കും സിം​​​ഗ​​​പ്പൂ​​​രി​​​നും പു​​​റ​​​മേ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഈ​​​സ്താം​​​ബൂ​​​ളി​​​ൽ ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ന്‍റെ 89- ാം പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​കെ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു സി​​​ൻ​​​ഹ​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​യ​​​ത്. സു​​​ഹൃ​​​ദ്‌​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ​​​ഴി​​​ഞ്ഞ പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചു​​​വെ​​​ന്ന് ഉ​​​ന്ന​​​ത വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.