കർഷക സമരം: ഒന്നാം വാർഷികം ആഘോഷിച്ച് കർഷകർ
കർഷക സമരം:  ഒന്നാം വാർഷികം ആഘോഷിച്ച് കർഷകർ
Saturday, November 27, 2021 1:27 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ക​ർ​ഷ​ക​ർ. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ഒ​ത്തു​കൂ​ടി.

ക​ർ​ഷ​കസ​മ​രം ഒ​രു വ​ർ​ഷം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ എ​ല്ലാ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ട്രാ​ക്ട​റു​ക​ളി​ലും കാ​ള വ​ണ്ടി​ക​ളി​ലു​മാ​യി ജാ​ഥ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ര​വ​ധി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു. മി​നി​മം താ​ങ്ങു​വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​മാ​യി കേ​ന്ദ്രം ച​ർ​ച്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും ടി​കാ​യ​ത് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​കസ​മ​രം ഒ​രു വ​ർ​ഷം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ധ​വ​ളെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.