സർവകക്ഷിയോഗം ഇന്ന്; പ്രതിപക്ഷത്ത് കല്ലുകടി
സർവകക്ഷിയോഗം ഇന്ന്;  പ്രതിപക്ഷത്ത് കല്ലുകടി
Sunday, November 28, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ നി​ർ​ണാ​യ​ക ശൈ​ത്യ​കാ​ല സ​മ്മേ​ള​നം നാ​ളെ തു​ട​ങ്ങാ​നി​രി​ക്കെ പ്ര​തി​പ​ക്ഷനി​ര​യി​ൽ ക​ല്ലു​ക​ടി. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നാ​ളെ വി​ളി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്നു തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്നു വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും തു​ട​ർ​ന്നും പൊ​തു​കാ​ര്യ​ങ്ങ​ളി​ൽ ഇ​ത​ര പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നു ടി​എം​സി വി​ശ​ദീ​ക​രി​ച്ചു.

ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍ഗ്ര​സു​മാ​യി ഏ​കോ​പ​നം ന​ട​ത്തു​ന്ന​തി​ൽ ടി​എം​സി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നു മു​തി​ർ​ന്ന നേ​താ​വ് പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ആ​ദ്യം പ​ര​സ്പ​ര ഏ​കോ​പ​നം ന​ട​ത്ത​ട്ടെ. ആ ​പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ക​ട്ടെ മ​റ്റു പാ​ർ​ട്ടി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം. ബി​ജെ​പി​ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കി​ല്ലെ​ന്നും തൃ​ണ​മൂ​ൽ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ങ്കി​ലും സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ മ​മ​ത ബാ​ന​ർ​ജി മ​ട​ങ്ങി​യി​രു​ന്നു. ടി​എം​സി എം​പി​മാ​രു​ടെ യോ​ഗം നാ​ളെ ചേ​ർ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നു ഡെ​റി​ക് ഒ​ബ്രി​യ​ൻ അ​റി​യി​ച്ചു.


ഇ​തി​നി​ടെ, വി​വാ​ദ​മാ​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള ബി​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​ൻ കാ​ര്യ​പ​രി​പ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും എം​പി​മാ​ർ​ക്കും വി​പ്പു ന​ൽ​കി. ഭ​ര​ണ, പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​രു​മി​ച്ച് ഈ ​ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​ൽ പാ​സാ​കു​മെ​ന്നു തീ​ർ​ച്ച​യാ​യി.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല നി​യ​മം അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​രു​ടെ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​മെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യേ​ക്കി​ല്ല. ഇ​ത​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​കും.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.