മത്സരിക്കുന്ന സീറ്റുകൾ കണ്ടെത്തിയെന്ന് ആർഎൽഡി
Monday, November 29, 2021 1:17 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ആ​​​ർ​​​എ​​​ൽ​​​ഡി മത്സരി ക്കുന്ന സീ​​​റ്റു​​​ക​​ൾ ക​​ണ്ടെ​​ത്തി​​യെ​​ന്ന് ആ​​​ർ​​​എ​​​ൽ​​​ഡി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ മ​​​സൂ​​​ദ് അ​​​ഹ​​​മ്മ​​​ദ്. പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​യ​​​ന്ത് ചൗ​​​ധ​​​രി മ​​​മത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് മ​​​സൂ​​​ദ് അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ലെ സ​​​ഹാ​​​ര​​​ൻ​​​പു​​​ർ, മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ, മീ​​​റ​​​റ്റ്, ഷം​​​ലി, ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ, മൊ​​​റാ​​​ദാ​​​ബാ​​​ദ്, മ​​​ഥു​​​ര, ആ​​​ഗ്ര, അ​​​ലി​​​ഗ​​​ഡ്, ഹ​​​ത്രാ​​​സ്, അം​​​റോ​​​ഹ ജി​​​ല്ല​​​ക​​​ളി​​​ലെ 32 സീ​​​റ്റു​​​ക​​​ളി​​​ൽ ആ​​​ർ​​​എ​​​ൽ​​​ഡി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യേ​​​ക്കാ​​​മെ​​​ന്നും മ​​​സൂ​​​ദ് അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, എ​​​സ്പി-​​​ആ​​​ർ​​​എ​​​ൽ​​​ഡി ക​​​ക്ഷി​​​ക​​​ൾ സീ​​​റ്റ് വി​​​ഭ​​​ജ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ല. പ‌​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ലെ ജാ​​​ട്ട്, മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​യാ​​​യ ആ​​​ർ​​​എ​​​ൽ​​​ഡി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്ക് ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​ണ്. നി​​​ല​​​വി​​​ൽ യു​​പി നി​​യ​​മ​​സ​​ഭ​​യി​​ൽ ആ​​​ർ​​​എ​​​ൽ​​​ഡി​​​ക്ക് ഒ​​​രു സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.