പെരുമാൾ മുരുകനെ ചേരിനിവാസിയാക്കി ബിജെപിയുടെ പരസ്യം
Wednesday, December 1, 2021 1:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ബി​​ജെ​​പി​​യു​​ടെ പ്ര​​ചാ​​ര​​ണ പോ​​സ്റ്റ​​റു​​ക​​ളി​​ൽ പ്ര​​ശ​​സ്ത ത​​മി​​ഴ് എ​​ഴു​​ത്തു​​കാ​​ര​​ൻ പെ​​രു​​മാ​​ൾ മു​​രു​​ക​​നെ ചേ​​രി​​നി​​വാ​​സി​​യാ​​യി ചി​​ത്രീ​​ക​​രി​​ച്ച​​തു വി​​വാ​​ദ​​മാ​​യി. തു​​ട​​ർ​​ന്ന് ബി​​ജെ​​പി നേ​​താ​​ക്ക​​ൾ മാ​​പ്പു പ​​റ​​ഞ്ഞ് ത​​ടി​​യൂ​​രി. ബി​​ജെ​​പി സം​​ഘ​​ടി​​പ്പി​​ച്ച ജു​​ഗി സ​​മ്മാ​​ൻ യാ​​ത്ര​​യു​​ടെ പോ​​സ്റ്റ​​റു​​ക​​ളി​​ലാ​​ണ് പെ​​രു​​മാ​​ൾ മു​​രു​​ക​​ന്‍റെ ചി​​ത്രം വ​​ന്ന​​ത്. എ​​ഴു​​ത്തു​​കാ​​ര​​ന്‍റെ ചി​​ത്രം അ​​ബ​​ദ്ധ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​താ​​ണെ​​ന്നു ഡ​​ൽ​​ഹി ബി​​ജെ​​പി വ​​ക്താ​​വ് പ്ര​​വീ​​ൺ ശ​​ങ്ക​​ർ ക​​പൂ​​ർ പ​​റ​​ഞ്ഞു.


ചേ​​രി​​നി​​വാ​​സി​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന ഒ​​രു സം​​ഘം ആ​​ളു​​ക​​ളു​​ടെ ഒ​​പ്പ​​മാ​​ണ് പെ​​രു​​മാ​​ൾ മു​​രു​​ക​​ന്‍റെ ചി​​ത്രം വ​​ന്ന​​ത്. താ​​ൻ ചേ​​രി​​നി​​വാ​​സി​​യാ​​ണെ​​ന്ന​​തി​​ൽ സ​​ന്തോ​​ഷി​​ക്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു പെ​​രു​​മാ​​ൾ മു​​രു​​ക​​ൻ ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ച​​ത്. മു​​രു​​ക​​ന്‍റെ മാ​​തൊ​​രു​​ഭാ​​ഗ​​ൻ(​​അ​​ർ​​ധ​​നാ​​രീ​​ശ്വ​​ര​​ൻ) എ​​ന്ന നോ​​വ​​ലി​​നെ​​തി​​രേ ഹി​​ന്ദു​​ത്വ​​ശ​​ക്തി​​ക​​ൾ പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.