ക്രിപ്റ്റോ ബിൽ പരിഷ്കരിക്കുമെന്നു ധനമന്ത്രി
ക്രിപ്റ്റോ ബിൽ പരിഷ്കരിക്കുമെന്നു ധനമന്ത്രി
Wednesday, December 1, 2021 2:05 AM IST
ന്യൂ​ഡ​ൽ​ഹി: ക്രി​പ്റ്റോ ക​റ​ൻ​സി ബി​ല്ലി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വ​രു​ത്തും. പു​തു​ക്കി​യ ബി​ൽ ഉ​ട​ൻത​ന്നെ​യെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ൾ ജാ​ഗ്ര​ത വേ​ണ്ട മേ​ഖ​ല​യാ​ണ്. ക്രി​പ്റ്റോ ക​റ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല പ​ക്ഷേ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച​സ് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ, റി​സ​ർ​വ് ബാ​ങ്ക് മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ടസാ​ധ്യ​ത​ക​ളെക്കുറി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും. ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ളു​ടെ മ​റ​വി​ൽ ന​ട​ത്തു​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ദ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെക്കു റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി ധ​ന​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു. ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളു​ടെ പ​ര​സ്യ​ത്തി​നാ​യി രാ​ജ്യ​ത്തെ വി​വി​ധ ക്രി​പ്റ്റോ എ​ക്സ്ചേ​ഞ്ചു​ക​ൾ ക​ഴി​ഞ്ഞ ട്വ​ന്‍റി ട്വ​ന്‍റി ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ സ​മ​യ​ത്ത് 50 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​തെ​ന്ന് മു​ൻ ബി​ഹാ​ർ ധ​ന​മ​ന്ത്രി കൂ​ടി​യാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി എം​പി പ​റ​ഞ്ഞു.


ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്തി​നും ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളു​ടെ നി​ശ്ചി​ത യൂ​ണി​റ്റു​ക​ളാ​യ എ​ൻ​എ​ഫ്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​താ​യും കേ​ന്ദ്ര ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.