പാർലമെന്‍റ് രഹസ്യസങ്കേതമല്ല; മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
പാർലമെന്‍റ് രഹസ്യസങ്കേതമല്ല; മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
Friday, December 3, 2021 1:04 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെടു​ത്തി​യ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് രാ​ജ്യ​സ​ഭാം​ഗ​വും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് വ​ക്താ​വു​മാ​യ ഡെ​റ​ിക് ഒബ്ര​യി​ൻ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റ് ഒ​രു സ്വ​കാ​ര്യ സ​ങ്കേ​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് അധ്യ ക്ഷയുമായ മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ സം​ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി വാ​ർ​ത്ത​ക​ളു​ടെ​യും മ​റ്റു വി​വ​ര​ങ്ങ​ളു​ടെ​യും പ്ര​ഭ​വ കേ​ന്ദ്ര​മാ​യ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഉ​മാ​കാ​ന്ത് ല​ഖേ​ര പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​വ​ശ്യപ്പെട്ട് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ക​ത്തെ​ഴു​തി.


കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളാ​യ ദൂ​ര​ദ​ർ​ശ​ൻ, സ​ൻ​സ​ദ് ടി​വി എ​ന്നി​വ​യ്ക്കും വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ദി​വ​സേ​ന ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള​ത്.

അ​തി​നു പു​റ​മേ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 21 പ്രി​ന്‍റ്, ഇ​ല​ക്‌ട്രോണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്കും താ​ത്കാ​ലി​ക അ​നു​മ​തി​ക​ളു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗം ബെ​ന്നി ബ​ഹ​നാ​ൻ ലോ​ക്​സ​ഭ​യി​ൽ ആ​വ​ശ്യ​പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.