കുറിഞ്ഞി പള്ളി ഉടമസ്ഥാവകാശം: ഹർജി ഫെബ്രുവരിയിൽ പരിഗണിക്കും
കുറിഞ്ഞി പള്ളി ഉടമസ്ഥാവകാശം:  ഹർജി ഫെബ്രുവരിയിൽ പരിഗണിക്കും
Tuesday, December 7, 2021 12:47 AM IST
ന്യൂ​ഡ​ൽ​ഹി: കു​റി​ഞ്ഞി പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു സു​പ്രീം​കോ​ട​തി ഫെ​ബ്രു​വ​രി​യി​ലേ​ക്കു മാ​റ്റി. ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണെ​ന്നും യാ​ക്കോ​ബാ​യ സ​ഭ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ നാ​ലി​നാ​യി​രു​ന്നു മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ന്ന​ത്. തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ണ് അ​ന്നു പി​രി​ഞ്ഞ​ത്. അ​തി​നാ​ൽ ച​ർ​ച്ച​യു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ ആ​റാ​ഴ്ച​ത്തെ സ​മ​യം​കൂ​ടി വേ​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ സു​പ്രീം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി ഇ​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി​യി​ൽ വി​ശ​ദവാ​ദം​കേ​ട്ടു തീ​ർ​പ്പാ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.