ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിജെപിയിൽ
ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിജെപിയിൽ
Tuesday, January 18, 2022 1:19 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സ​​രി​​ത ആ​​ര്യ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് സ​​രി​​ത ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.
നൈ​​നി​​റ്റാ​​ൾ മു​​ൻ എം​​എ​​ൽ​​എ​​യാ​​ണ് സ​​രി​​ത.

ഇ​​ത്ത​​വ​​ണ നൈ​​നി​​റ്റാ​​ളി​​ൽ മ​​ത്‌​​സ​​രി​​ക്കാ​​ൻ സ​​രി​​ത​​യ്ക്കു താ​​ത്പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. 2012ലാ​​ണ് സ​​രി​​ത വി​​ജ​​യി​​ച്ച​​ത്. 2017ൽ ​​ബി​​ജെ​​പി​​യി​​ലെ സ​​ഞ്ജീ​​വ് ആ​​ര്യ വി​​ജ​​യി​​ച്ചു. ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. പ്ര​​മു​​ഖ ദ​​ളി​​ത് നേ​​താ​​വ് യ​​ശ്പാ​​ൽ ആ​​ര്യ​​യു​​ടെ മ​​ക​​നാ​​ണ് സ​​ഞ്ജീ​​വ്.


ഇ​​ത്ത​​വ​​ണ നൈ​​നി​​റ്റാ​​ൾ സീ​​റ്റ് സ​​ഞ്ജീ​​വി​​നാ​​ണ്. ഇ​​താ​​ണ് സ​​രി​​ത ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.