കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധി​ത​മ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ
കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധി​ത​മ​ല്ലെ​ന്ന്  കേ​ന്ദ്ര​സ​ർ​ക്കാ​ർ
Tuesday, January 18, 2022 1:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് വാ​​ക്സി​​ൻ നി​​ർ​​ബ​​ന്ധി​​ത​​മ​​ല്ലെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ. ആ​​രോ​​ഗ്യ വ​​കു​​പ്പ് പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ക്സി​​ൻ കു​​ത്തി​​വ​​യ്പ്പ് മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ൽ വ്യ​​ക്തി​​ക​​ളു​​ടെ സ​​മ്മ​​ത​​മി​​ല്ലാ​​തെ നി​​ർ​​ബ​​ന്ധി​​ത​​മാ​​യി വാ​​ക്സി​​ൻ ന​​ൽ​​കു​​ന്ന​​തി​​നു നി​​ർ​​ദേ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നു കേ​​ന്ദ്രം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ സ​​ത്യ​​വാങ്‌​​മൂ​​ല​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വ​​ലി​​യ തോ​​തി​​ലു​​ള്ള പൊ​​തു​​താ​​ത്​​പ​​ര്യം മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് വാ​​ക്സി​​നേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. എ​​ല്ലാ​​വ​​രും വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വി​​വി​​ധ പ​​ത്ര, സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ​​ര​​സ്യം ന​​ൽ​​കു​​ക​​യും നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. വാ​​ക്സി​​ൻ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും സ​​ർ​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഒ​​രാ​​വ​​ശ്യ​​ത്തി​​നും കോ​​വി​​ഡ് വാ​​ക്സി​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി. ശാ​​രീ​​രി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​രെ വാ​​ക്സി​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ൽ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ.

ശാ​​രീ​​രി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കു വീ​​ടു​​ക​​ളി​​ലെ​​ത്തി വാ​​ക്സി​​ൻ ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് ഒ​​രു സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന ന​​ൽ​​കി​​യ ഹ​​ർ​​ജി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.