പഞ്ചാബ് പോളിംഗ് മാറ്റി; വോ​ട്ടെ​ടു​പ്പ് ഫെ​ബ്രു​വ​രി 20ന്
പഞ്ചാബ് പോളിംഗ് മാറ്റി;   വോ​ട്ടെ​ടു​പ്പ് ഫെ​ബ്രു​വ​രി 20ന്
Tuesday, January 18, 2022 1:19 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 20-ലേ​ക്കു നീ​ട്ടി. നേ​ര​ത്തെ ഫെ​ബ്രു​വ​രി 14നാ​ണു വോ​ട്ടെ​ടു​പ്പു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഗു​രു ര​വി​ദാ​സ് ജ​യ​ന്തി പ്ര​മാ​ണി​ച്ചു പോ​ളിം​ഗ് ആ​റു ദി​വ​സ​മെ​ങ്കി​ലും നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍ജി​ത് സിം​ഗ് ച​ന്നി​യും പ്ര​മു​ഖ പാ​ർ​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ യോ​ഗ​മാ​ണ് ഇ​തു പ​രി​ഗ​ണി​ച്ച് വോ​ട്ടെ​ടു​പ്പ് ആ​റു ദി​വ​സ​ത്തേ​ക്കു നീട്ടിയത്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും പു​തു​ക്കി​യ തീ​യ​തി​യ​നു​സ​രി​ച്ചു മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം ഈ ​മാ​സം 25നാ​കും പു​റ​പ്പെ​ടു​വി​ക്കു​ക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്.


ര​ണ്ടി​നു പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. നാ​ലാം തീ​യ​തി​യാ​ണു പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. മാ​ർ​ച്ച് 10ന് ​വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​യി​ൽ മാ​റ്റ​മി​ല്ല.

വോ​ട്ടെ​ടു​പ്പു നീ​ട്ടി​യ​തി​നെ കോ​ണ്‍ഗ്ര​സ്, ബി​ജെ​പി, അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍ഗ്ര​സ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.