ഭീം ആർമി ഒറ്റയ്ക്കു മത്സരിക്കും
ഭീം ആർമി ഒറ്റയ്ക്കു മത്സരിക്കും
Wednesday, January 19, 2022 1:20 AM IST
ല​​​ക്നോ: ഭീം ​​ആ​​ർ​​മി സ്ഥാ​​പ​​ക​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ർ ആ​​സാ​​ദ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന ആ​​സാ​​ദ് സ​​മാ​​ജ് പാ​​ർ​​ട്ടി യു​​പി​​യി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ 33 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ചു.

സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ മ​​ത്‌​​സ​​രി​​ക്കാ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ർ ആ​​സാ​​ദി​​നു താ​​ത്പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. 25 സീ​​റ്റാ​​ണ് ആ​​സാ​​ദ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ ഇ​​തു ന​​ല്കാ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് ത​​യാ​​റാ​​യി​​ല്ല. പ​​ടി​​ഞ്ഞാ​​റ​​ൻ യു​​പി​​യി​​ലാ​​ണ് ച​​ന്ദ്ര​​ശേ​​ഖ​​ർ ആ​​സാ​​ദി​​ന്‍റെ പാ​​ർ​​ട്ടി​​ക്കു സ്വാ​​ധീ​​ന​​മു​​ള്ള​​ത്. എ​​സ്പി-​​ആ​​ർ​​എ​​ൽ​​ഡി സ​​ഖ്യം ഏ​​റെ പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്തു​​ന്ന മേ​​ഖ​​ല​​യാ​​ണ് പ​​ടി​​ഞ്ഞാ​​റ​​ൻ യു​​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.