യു​പി: ബി​ജെ​പി ആ​ദ്യപ​ട്ടി​ക​യി​ൽ 25 ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ
യു​പി: ബി​ജെ​പി  ആ​ദ്യപ​ട്ടി​ക​യി​ൽ  25 ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ
Wednesday, January 19, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ച ആ​​ദ്യ​​ഘ​​ട്ട സ്ഥാ​​നാ​​ർ​​ഥിപ്പ​​ട്ടി​​ക​​യി​​ൽ 107 പേ​​രി​​ൽ 25 പേ​​രും ക്രി​​മി​​ന​​ൽ കേ​​സ് പ്ര​​തി​​ക​​ൾ. ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ​​യാ​​ണ് ഇ​​തി​​ൽ പ്ര​​മു​​ഖ​​ൻ. നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള​​ത് രാ​​ഷ്ട്രീ​​യ വി​​രോ​​ധം വ​​ച്ചു കെ​​ട്ടി​​ച്ച​​മ​​ച്ച കേ​​സു​​ക​​ളാ​​ണെ​​ന്നാ​​ണ് ബി​​ജെ​​പി​​യു​​ടെ ന്യാ​​യീ​​ക​​ര​​ണം.

കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ​​യു​​ടെ പേ​​രി​​ൽ നാ​​ല് ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളാ​​ണു​​ള്ള​​ത്. കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ച​​ട്ടം അ​​നു​​സ​​രി​​ച്ച് ക്രി​​മി​​ന​​ൽ കേ​​സു​​ള്ള ഒ​​രാ​​ൾ​​ക്ക് സീ​​റ്റ് ന​​ൽ​​കി​​യ​​ത് എ​​ന്ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് എ​​ന്ന് ഓ​​രോ പാ​​ർ​​ട്ടി​​യും വി​​ശ​​ദീ​​ക​​രി​​ക്ക​​ണം.

സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ മൗ​​ര്യ മു​​ൻ എം​​പി​​യും പാ​​ർ​​ട്ടി മു​​ൻ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നു​​മാ​​ണ്. ത​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ന് പു​​റ​​മേ സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം സ്വീ​​കാ​​ര്യ​​നാ​​യ നേ​​താ​​വാ​​ണ്. മാ​​ത്ര​​മ​​ല്ല, മി​​കച്ച സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ കൂ​​ടി​​യാ​​ണെ​​ന്നു​​മാ​​ണ് ബി​​ജെ​​പി ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.


നി​​ല​​വി​​ലെ മ​​ന്ത്രി സു​​രേ​​ഷ് റാ​​ണ​​യു​​ടെ പേ​​രി​​ൽ മൂ​​ന്നു ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളു​​ണ്ട്. ഫ​​ത്തേ​​പു​​ർ സി​​ക്രി​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി ബാ​​ബു ലാ​​ലി​​ന്‍റെ പേ​​രി​​ൽ ഏ​​ഴു ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളാ​​ണു​​ള്ള​​ത്. ബു​​ധാ​​ന​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി ഉ​​മേ​​ഷ് മ​​ല്ലി​​ക്, മു​​സാ​​ഫ​​ർ​​ന​​ഗ​​റി​​ലെ സ്ഥാ​​നാ​​ർ​​ഥി ക​​പി​​ൽ ദേ​​വ് അ​​ഗ​​ർ​​വാ​​ൾ, മീ​​റ​​റ്റി​​ലെ സ്ഥാ​​നാ​​ർ​​ഥി അ​​മി​​ത് അ​​ഗ​​ർ​​വാ​​ൾ എ​​ന്നി​​വ​​രു​​ടെ പേ​​രി​​ൽ ആ​​റ് ക്രി​​മി​​ന​​ൽ കേ​​സു​​ക​​ൾ വീതമാണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.