പരീക്കറുടെ മകന് ബിജെപി സീറ്റ് നല്കിയില്ല
പരീക്കറുടെ മകന് ബിജെപി  സീറ്റ് നല്കിയില്ല
Friday, January 21, 2022 12:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​റു​​ടെ മ​​ക​​ൻ ഉ​​ത്പ​​ൽ പ​​രീ​​ക്ക​​റി​​ന് ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യി​​ല്ല. ഇ​​ന്ന​​ലെ 34 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക​​യാ​​ണ് ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ​​രീ​​ക്ക​​റു​​ടെ മ​​ണ്ഡ​​ല​​മാ​​യ പ​​നാ​​ജി​​യി​​ൽ അ​​ത്ത​​നാ​​സി​​യോ ബാ​​ബു​​ഷ് മോ​​ൺ​​സെ​​രാ​​റ്റെ​​യ്ക്കാ​​ണു ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യ​​ത്. ത​​ന്‍റെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച പ​​നാ​​ജി സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ഉ​​ത്പ​​ൽ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, സി​​റ്റിം​​ഗ് എം​​എ​​ൽ​​എ മോ​​ൺ​​സെ​​രാ​​റ്റെ​​യ്ക്കു സീ​​റ്റ് ന​​ല്കാ​​ൻ ബി​​ജെ​​പി നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ നേ​​താ​​വാ​​ണ് മോ​​ൺ​​സെ​​രാ​​റ്റെ. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ ജെ​​ന്നി​​ഫ​​റി​​നും ബി​​ജെ​​പി സീ​​റ്റ് ന​​ല്കി. കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ വി​​ശ്വ​​ജി​​ത് റാ​​ണെ​​യ്ക്കും ഭാ​​ര്യ ദി​​വ്യ​​ക്കും ബി​​ജെ​​പി സീ​​റ്റ് ന​​ല്കി. മു​​ഖ്യ​​മ​​ന്ത്രി പ്ര​​മോ​​ദ് സാ​​വ​​ന്ത് സ​​ൻ​​ഖേ​​ലിം മ​​ണ്ഡ​​ല​​ത്തി​​ൽ വീ​​ണ്ടും മ​​ത്സ​​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.