പ്രി​യ​ങ്ക മൗ​ര്യ ബി​ജെ​പി​യി​ൽ
പ്രി​യ​ങ്ക മൗ​ര്യ  ബി​ജെ​പി​യി​ൽ
Friday, January 21, 2022 12:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ൽ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ വ​​നി​​താ ശക്തീ​​ക​​ര​​ണ പോ​​സ്റ്റ​​റി​​ലെ താ​​രം പ്രി​​യ​​ങ്ക മൗ​​ര്യ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. വ​​നി​​താ ശാ​​ക്തീ​​ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ട് കോ​​ണ്‍​ഗ്ര​​സ് ഉ​​യ​​ർ​​ത്തി​​യ ’ല​​ഡ്കി ഹൂം ​​ലാ​​ഡ് സ​​ക്തി ഹൂം’ ​​എ​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ മു​​ഖ​​മാ​​യി​​രു​​ന്നു പ്രി​​യ​​ങ്ക മൗ​​ര്യ.

ഇ​​തേ മു​​ദ്രാ​​വാ​​ക്യം മു​​ന്നോ​​ട്ടു വ​​ച്ചാ​​ണ് പ്രി​​യ​​ങ്ക ഗാ​​ന്ധി യു​​പി​​യി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. ഈ ​​പ്ര​​ചാ​​ര​​ണം യു​​പി​​യി​​ൽ ത​​രം​​ഗ​​മാ​​കു​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കെ​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന മു​​ഖ​​മാ​​യി​​രു​​ന്ന നേ​​താ​​വ് ത​​ന്നെ ബി​​ജെ​​പി​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​ത്.


ത​​ന്‍റെ പേ​​രും പ്ര​​ശ​​സ്തി​​യും മാ​​ത്ര​​മാ​​ണ് കോ​​ണ്‍​ഗ്ര​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ത​​ന്‍റെ പ​​ത്ത് ല​​ക്ഷം സോ​​ഷ്യ​​ൽ മീ​​ഡി​​യ ഫോ​​ളോ​​വേ​​ഴ്സി​​നെ​​യും പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മാ​​ത്രം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​ണ് പ്രി​​യ​​ങ്ക മൗ​​ര്യ​​യു​​ടെ ആ​​രോ​​പ​​ണം. ത​​ന്നെ പ​​ര​​മാ​​വ​​ധി ഉ​​പ​​യോ​​ഗി​​ച്ച കോ​​ണ്‍​ഗ്ര​​സ്, പ​​ക്ഷേ ടി​​ക്ക​​റ്റ് ന​​ൽ​​കി​​യി​​ല്ല.

അ​​വ​​ർ അ​​ത് മ​​റ്റാ​​ർ​​ക്കോ ന​​ൽ​​കി. ഇ​​ത് അ​​നീ​​തി​​യാ​​ണ്. നേ​​ര​​ത്തേത​​ന്നെ ഇ​​തൊ​​ക്കെ തീ​​രു​​മാ​​നി​​ച്ചു​​റ​​പ്പി​​ച്ച​​താ​​ണെ​​ന്നും അ​​വ​​ർ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.