പോക്സോ കേസ്: പദ്മശ്രീ പുരസ്കാര ജേതാവ് ജയിലിൽ
Saturday, January 22, 2022 1:33 AM IST
ഗോ​​ഹ​​ട്ടി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കു​​​റ്റ​​​ത്തി​​​ന് പ​​​ദ്മ​​​ശ്രീ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് ഉ​​​ദ്ധ​​​ബ് കു​​​മാ​​​ർ ഭ​​​രാ​​​ലി​​​യെ ജു​​​ഡീ​​​ഷ​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. വ​​​ള​​​ർ​​​ത്തുമകളെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം.

പോ​​​ക്സോ കേ​​​സി​​​ൽ ഗോഹട്ടി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന് പിന്നാലെ ഭ​​​രാ​​​ലി നോ​​​ർ​​​ത്ത് ല​​​ഖം​​​പു​​​ർ ടൗ​​​ണി​​​ലെ ജി​​​ല്ലാ പ്ര​​​ത്യേ​​​ക ജ​​​ഡ്ജി ര​​ശ്മി​​​ത ദാ​​​സ് മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി. 14 ദി​​​വ​​​സ​​​ത്തെ ജു​​​ഡീ​​​ഷ​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രി​​​ക്കു​​​ന്ന ഭ​​​രാ​​​ലി​​​യെ ജി​​​ല്ലാ ജ​​​യി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.