സു​പ്രീം​കോ​ട​തി​ക്കു മു​ന്പി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം
സു​പ്രീം​കോ​ട​തി​ക്കു  മു​ന്പി​ൽ  ആ​ത്മ​ഹ​ത്യാ​ശ്ര​മം
Saturday, January 22, 2022 1:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: സു​​പ്രീം​​കോ​​ട​​തി​​ക്കു മു​​ൻ​​പി​​ൽ 50 വ​​യ​​സു​​കാ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ​​യ്ക്ക് ശ്ര​​മി​​ച്ചു. നോ​​യി​​ഡ​​യി​​ലെ ഫാ​​ക്ട​​റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ രാ​​ജ് ബാ​​ബു ഗു​​പ്ത​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ന് സ​​മീ​​പം തീ ​​കൊ​​ളു​​ത്തി ആ​​ത്മ​​ഹ​​ത്യ​​യ്ക്ക് ശ്ര​​മി​​ച്ച​​ത്.

ഗു​​രു​​ത​​ര​​മാ​​യ പൊ​​ള്ള​​ലേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ഡ​​ൽ​​ഹി​​യി​​ലെ ലോ​​ക് ജ​​യ്പ്ര​​കാ​​ശ് നാ​​രാ​​യ​​ണ്‍ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


കൊ​​ടി​​യ ദാ​​രി​​ദ്യ്രം കാ​​ര​​ണം കു​​ടും​​ബം പ​​ട്ടി​​ണി​​യി​​ലാ​​ണെ​​ന്നും ഫാ​​ക്ട​​റി​​യി​​ൽ നി​​ന്നു മൂ​​ന്നു മാ​​സ​​ത്തി​​ലേ​​റെ​​യാ​​യി ശ​​ന്പ​​ളം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​യാ​​ൾ പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു.

എ​​ന്നാ​​ൽ ഇ​​ത് ത​​ന്നെ​​യാ​​ണോ ആ​​ത്മ​​ഹ​​ത്യാ ശ്ര​​മ​​ത്തി​​നു പി​​ന്നി​​ൽ എ​​ന്ന​​ത് വ്യ​​ക​​ത​​മ​​ല്ലെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.