നേതാജി പ്രതിമ ഇ​ന്ത്യാ ഗേ​റ്റി​ൽ
നേതാജി പ്രതിമ ഇ​ന്ത്യാ ഗേ​റ്റി​ൽ
Saturday, January 22, 2022 1:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി നേ​​താ​​ജി സു​​ഭാ​​ഷ് ച​​ന്ദ്ര ബോ​​സി​​ന്‍റെ 125-ാമ​​ത് ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യാ ഗേ​​റ്റി​​ൽ 28 അ​​ടി ഉ​​യ​​ര​​ത്തി​​ലും ആ​​റ​​ടി വീ​​തി​​യി​​ലു​​മു​​ള്ള ഗ്രാ​​നൈ​​റ്റ് പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി ജ​​നു​​വ​​രി 23 മു​​ത​​ൽ പു​​തി​​യ പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ന്ന​​ത് വ​​രെ നേ​​താ​​ജി സു​​ഭാ​​ഷ്ച​​ന്ദ്രബോ​​സി​​ന്‍റെ ത്രി​​മാ​​ന രൂ​​പ​​ത്തി​​ലു​​ള്ള ഹോ​​ളോ​​ഗ്രാം ഇ​​ന്ത്യാ ഗേ​​റ്റി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ന്നി​​ട​​ത്ത് പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ഇ​​ത്ത​​വ​​ണ​​ത്തെ റി​​പ്പ​​ബ്ലി​​ക് ദി​​നാഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ നേ​​താ​​ജി​​യു​​ടെ ജ​​ന്മ​​ദി​​ന​​മാ​​യ ജ​​നു​​വ​​രി 23ന് ആ​​രം​​ഭി​​ക്കും. രാ​​ജ്യ​​ത്തി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള നേ​​താ​​ജി​​യു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ​​ക്കു​​ള്ള രാ​​ജ്യ​​ത്തി​​ന്‍റെ ക​​ട​​പ്പാ​​ടാ​​ണ് ഇ​​തെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.


ഗ്രാ​​നൈ​​റ്റി​​ൽ 28 അ​​ടി ഉ​​യ​​ര​​ത്തി​​ലാ​​ണ് പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ നി​​ർ​​മി​​ക്കു​​ന്ന​​ത്. ഇ​തേ സ്ഥ​ല​ത്ത് ബ്രി​ട്ടീ​ഷ് ച​ക്ര​വ​ർ​ത്തി ജോ​ർ​ജ് അ​ഞ്ചാ​മ​ന്‍റെ പ്ര​തി​മ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. 1968ലാ​ണ് ഇ​തു നീ​ക്കം ചെ​യ്ത​ത്.

നേ​താ​ജി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 23 പ​രാ​ക്രം ദി​വ​സ​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​ന്നു തു​ട​ങ്ങു​മെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 1897 ജ​നു​വ​രി 23നാ​ണ് നേ​താ​ജി ജ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.