റിപ്പബ്ലിക് ദിനാഘോഷം: ഗാന്ധിജിക്ക് പ്രിയപ്പെട്ട കീർത്തനം ഒഴിവാക്കി
റിപ്പബ്ലിക് ദിനാഘോഷം: ഗാന്ധിജിക്ക് പ്രിയപ്പെട്ട കീർത്തനം  ഒഴിവാക്കി
Sunday, January 23, 2022 1:28 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി 29ന് ​ഡ​ൽ​ഹി​യി​ലെ വി​ജ​യ് ചൗ​ക്കി​ൽ ന​ട​ക്കു​ന്ന ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങി​ൽ ഗാ​ന്ധി​ജി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക്രി​സ്തീ​യ കീ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യ ‘എ​ബൈ​ഡ് വി​ത്ത് മീ’ ​ഒ​ഴി​വാ​ക്കി. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 29ന് ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങി​ൽ ക്രി​സ്തീ​യ കീ​ർ​ത്ത​ന​മാ​യ ‘എ​ബൈ​ഡ് വി​ത്ത് മീ’ ​കേ​ൾ​പ്പി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ച​ട​ങ്ങി​ൽ ഈ ​ഗാ​നം ഒ​ഴി​വാ​ക്കാ​ൻ ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് ഗാ​നം അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.


1847ൽ ​ആം​ഗ്ലി​ക്ക​ൻ പു​രോ​ഹി​ത​നാ​യ ഹെ​ൻ​റി ഫ്രാ​ൻ​സി​സ് ലൈ​റ്റ് ര​ചി​ച്ച ഈ ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് വി​ല്യം ഹെ​ൻ​റി മോ​ങ്ക് ആ​ണ്. വി. ​ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷം 24:29-ാം വാ​ക്യം അ​ധി​ക​രി​ച്ചാ​ണ് ഗാ​ന​ത്തി​ന്‍റെ ആ​ദ്യ വ​രി​ക​ൾ.

19-ാം നൂ​റ്റാ​ണ്ടി​ൽ ഇം​ഗ്ലീ​ഷി​ൽ എ​ഴു​ത​പ്പെ​ട്ട ഈ ​ഗാ​നം മ​ല​യാ​ളി ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ ‘കൂ​ടെ പാ​ർ​ക്ക നേ​രം വൈ​കു​ന്നി​താ’ എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​മാ​ണ്. “ആ​ത്മോ​പ​കാ​രി അ​ച്ച​ൻ’’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന തി​രു-​കൊ​ച്ചി ആം​ഗ്ലി​ക്ക​ൻ സ​ഭ​യി​ലെ വൈ​ദി​ക​നാ​യ റ​വ. തോ​മ​സ് കോ​ശി​യാ​ണ് ഗാ​നം മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.