യുപിയിലെ കോൺഗ്രസ് സ്ഥാനാർഥി സമാജ്‌വാദി പാർട്ടിയിൽ
യുപിയിലെ കോൺഗ്രസ് സ്ഥാനാർഥി സമാജ്‌വാദി പാർട്ടിയിൽ
Sunday, January 23, 2022 1:28 AM IST
ല​​ക്നോ: യു​​പി​​യി​​ലെ ബ​​റേ​​ലി ക​​ന്‍റോ​​ൺ​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി സു​​പ്രി​​യ ആ​​രോ​​ൺ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ മു​ൻ കോ​ണ്‍​ഗ്ര​സ് എം​പി പ്ര​വീ​ണ്‍ സിം​ഗ് ആ​രോ​ണും ഭാ​ര്യ സു​പ്രി​യ​യും സ​​മാ​​ജ്‌​​വാ​​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് നേ​രത്തേ പു​റ​ത്തി​റ​ക്കി​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ബ​റേ​ലി ക​​​ന്‍റോണ്‍​മെന്‍റിൽ സു​പ്രി​യ മ​ത്സ​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​നി ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി സു​പ്രി​യ മ​ത്സ​രി​ക്കും. നേ​ര​ത്തേ ഇ​തേ സീ​റ്റി​ൽ രാ​ജേ​ഷ് അ​ഗ​ർ​വാ​ളി​നെ എ​സ്പി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്ന സു​പ്രി​യ​യ്‌ക്ക് ഇ​തേ സീ​റ്റു ന​ൽ​കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ബ​​റേ​​ലി​​യി​​ലെ മു​​ൻ​​മേ​​യ​​ർ​​കൂ​​ടി​​യാ​​യ സു​​പ്രി​​യ​​യെ ജ​​നു​​വ​​രി 13നാ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.


മു​​ന്പ് രാം​​പു​​ർ ജി​​ല്ല​​യി​​ലെ ചാ​​മ​​റാ​​വ മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി യൂ​​സ​​ഫ് അ​​ലി യൂ​​സ​​ഫ് കോ​​ൺ​​ഗ്ര​​സ് വി​​ട്ട് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ എ​​സ്പി സീ​​റ്റ് ന​​ല്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് യൂ​​സ​​ഫ് പ്രി​​യ​​ങ്ക​​യോ​​ട് മാ​​പ്പു ചോ​​ദി​​ച്ചു. കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​യി തു​​ട​​രു​​മെ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചു. യൂ​​സ​​ഫ് ത​​ന്നെ​​യാ​​ണോ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​ന്നി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.