ഹരക് സിംഗ് റാവത്തും ‍ ആര്യയും തിരികെയെത്തിയത് കോൺഗ്രസിനു കരുത്താകും
ഹരക് സിംഗ് റാവത്തും ‍ ആര്യയും തിരികെയെത്തിയത് കോൺഗ്രസിനു കരുത്താകും
Monday, January 24, 2022 1:32 AM IST
ഡെ​​​​റാ​​​​ഡൂ​​​​ൺ: മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ​​​​ര​​​​ക് സിം​​​​ഗ് റാ​​​​വ​​​​ത്തും യ​​​​ശ്പാ​​​​ൽ ആ​​​​ര്യ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ​​​​ത് പാ​​​​ർ​​​​ട്ടി​​​​ക്കു മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും. ഗ​​​​ഡ്‌​​​​വാ​​​​ൾ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ബ​​​​ല​​​​നേ​​​​താ​​​​വാ​​​​ണ് ഹ​​​​ര​​​​ക് സിം​​​​ഗ് റാ​​​​വ​​​​ത്ത്. ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് സം​​​​സ്ഥാ​​​​നം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​ശേ​​​​ഷം നാ​​​​ലു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ മ​​​​ത്‌​​​​സ​​​​രി​​​​ച്ച ഹ​​​​ര​​​​ക് സിം​​​​ഗ് റാ​​​​വ​​​​ത്ത് നാ​​​​ലി​​​​ലും വി​​​​ജ​​​​യി​​​​ച്ചു.

അ​​​​വി​​​​ഭ​​​​ക്ത ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലും ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലും ഇ​​​​ദ്ദേ​​​​ഹം മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ട്ടു​​​​ണ്ട്. 2016ൽ ​​​​ഹ​​​​രീ​​​​ഷ് റാ​​​​വ​​​​ത്തി​​​​നെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ക​​​​ലാ​​​​പം ന​​​​ട​​​​ത്തി​​​​യ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു ഹ​​​​ര​​​​ക് സിം​​​​ഗ്. പി​​​​ന്നീ​​​​ട് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഹ​​​​ര​​​​ക് സിം​​​​ഗ് മ​​​​ന്ത്രി​​​​യാ​​​​യി. മ​​​​രു​​​​മ​​​​ക​​​​ൾ​​​​ക്ക് സീ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ബി​​​​ജെ​​​​പി​​​​യി​​​​ൽ അ​​​​ന​​​​ഭി​​​​മ​​​​ത​​​​നാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തു നി​​​​ന്നും ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നും പു​​​​റ​​​​ത്താ​​​​ക്കി.


ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ദ​​​​ളി​​​​ത് നേ​​​​താ​​​​വ് യ​​​​ശ്പാ​​​​ൽ ആ​​​​ര്യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യി​​​​രു​​​​ന്നു. കു​​​മ​​​യൂ​​​ൺ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ നേ​​​താ​​​വാ​​​യ ആ​​​ര്യ​​​യു​​​ടെ വ​​​ര​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് ഏ​​​റെ ഗു​​​ണം ചെ​​​യ്യും.

നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ, പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ, വി​​​​ജ​​​​യ് ബ​​​​ഹു​​​​ഗു​​​​ണ, ഹ​​​​രീ​​​​ഷ് റാ​​​​വ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളി​​​​ൽ മ​​​​ന്ത്രി എ​​​​ന്നീ പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തെ 12 പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ളി​​​​ലും സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന നേ​​​​താ​​​​വാ​​​​ണ് യ​​​​ശ്പാ​​​​ൽ ആ​​​​ര്യ. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ക​​​​നും എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ സ​​​​ഞ്ജീ​​​​വ് ആ​​​​ര്യ​​​​യും ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. 2017ൽ ​​​​ബ​​​​ജ്പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി ടി​​​​ക്ക​​​​റ്റി​​​​ൽ 54,000 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ് യ​​​​ശ്പാ​​​​ൽ ആ​​​​ര്യ വി​​​​ജ​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.