യുപിയിൽ നേരിയ ഭൂരിപക്ഷമുള്ള 47 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടികൾ
യുപിയിൽ നേരിയ ഭൂരിപക്ഷമുള്ള  47 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടികൾ
Monday, January 24, 2022 1:32 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 5000ൽ ​​​താ​​​ഴെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 47 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പാ​​​ർ​​​ട്ടി​​​ക​​​ൾ. ഇ​​​തി​​​ൽ 23 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. 13 മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ എ​​​സ്പി​​​യും എ​​​ട്ടെ​​​ണ്ണം ബി​​​എ​​​സ്പി​​​യും വി​​​ജ​​​യി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ്, അ​​​പ്നാ ദ​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് ദ​​​ൾ എ​​​ന്നി​​​വ ഓ​​​രോ സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ച്ചു.

ചെ​​​റി​​​യ വോ​​​ട്ടിം​​​ഗ് ചാ​​​ഞ്ചാ​​​ട്ടം​​​പോ​​​ലും മ​​​ത്സ​​​ര​​​ഫ​​​ലം മാ​​​റ്റു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ന​​​ല്കു​​​ക​​​യാ​​​ണ്. 2017ൽ ​​​ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വി​​​ജ​​​യി​​​ച്ച​​​ത് ബി​​​ജെ​​​പി​​​യി​​​ലെ രാ​​​ഘ​​​വേ​​​ന്ദ്ര പ്ര​​​താ​​​പ് സിം​​​ഗ്(​​​സി​​​ദ്ധാ​​​ർ​​​ഥ്ന​​​ഗ​​​ർ) ആ​​​ണ്. 171 വോ​​​ട്ടാ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷം.


ബി​​​ജെ​​​പി​​​യി​​​ലെ അ​​​വ​​​താ​​​ർ സിം​​​ഗ് ഭ​​​ദാ​​​ന 193 വോ​​​ട്ടി​​​നാ​​​ണു സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ലെ ലി​​​യാ​​​ഖ​​​ത് അ​​​ലി​​​യെ തോ​​​ൽ​​​പ്പി​​​ച്ച​​​ത്. ഭ​​​ദാ​​​ന ഇ​​​പ്പോ​​​ൾ ആ​​​ർ​​​എ​​​ൽ​​​ഡി​​​യി​​​ലാ​​​ണ്. ബി​​​എ​​​സ്പി​​​യി​​​ലെ ശ്യാം ​​​സു​​​ന്ദ​​​ർ ശ​​​ർ​​​മ​​​യു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം 432 വോ​​​ട്ടാ​​​യി​​​രു​​​ന്നു. ഗോ​​​ഹ്‌​​​ന, രാം​​​പു​​​ർ മ​​​ണി​​​ഹ​​​ര​​​ൺ, മു​​​ബാ​​​റ​​​ക്പു​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ആ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.