ബി​ഹാ​ർ മ​ന്ത്രി​യു​ടെ മ​ക​ൻ കു​ട്ടി​ക​ളെ ഓ​ടി​ക്കാ​ൻ വെ​ടി​യു​തി​ർ​ത്തു
ബി​ഹാ​ർ മ​ന്ത്രി​യു​ടെ മ​ക​ൻ കു​ട്ടി​ക​ളെ ഓ​ടി​ക്കാ​ൻ വെ​ടി​യു​തി​ർ​ത്തു
Tuesday, January 25, 2022 2:07 AM IST
പാ​​ട്ന: ത​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി​​ക​​ളെ ഓ​​ടി​​ക്കാ​​ൻ ബി​​ഹാ​​ർ മ​​ന്ത്രി​​യു​​ടെ മ​​ക​​ൻ ആ​​കാ​​ശ​​ത്തേ​​ക്കു വെ​​ടി​​യു​​തി​​ർ​​ത്തു. ഒ​​രു കു​​ട്ടി​​യ​​ട​​ക്കം ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വെ​​സ്റ്റ് ച​​ന്പാ​​ര​​ൻ ജി​​ല്ല​​യി​​ലെ ഹാ​​ർ​​ദി​​യ ഗ്രാ​​മ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ടൂ​​റി​​സം മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ നാ​​രാ​​യ​​ണ്‍​പ്ര​​സാ​​ദി​​ന്‍റെ മ​​ക​​ൻ ബ​​ബ്‌​ലു ​പ്ര​​സാ​​ദ് ആ​​ണ് കു​​ട്ടി​​ക​​ളെ ഓ​​ടി​​ക്കാ​​ൻ വെ​​ടി​​യു​​തി​​ർ​​ത്ത​​ത്. പ്ര​​ദേ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ മ​​ന്ത്രി​​പു​​ത്ര​​ൻ കൈ​​യ​​റ്റം ചെ​​യ്യുകയുമുണ്ടായി. തു​​ട​​ർ​​ന്നാ​​ണു കൈ​​ത്തോ​​ക്ക് എ​​ടു​​ത്ത് വെ​​ടി​​വ​​ച്ച​​ത്.


കു​​ട്ടി​​ക​​ൾ​​ക്കു മ​​ർ​​ദ​​ന​​മേ​​റ്റ​​ത​​റി​​ഞ്ഞ് നാ​​ട്ടൂ​​കാ​​ർ സം​​ഘ​​ടി​​ച്ച് മ​​ന്ത്രി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ത​​ല്ലി​​ത്ത​​ക​​ർ​​ക്കു​​ക​​യും മ​​ന്ത്രി​​പു​​ത്ര​​ൻ ബ​​ബ്‌​ലു​​വി​​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്തു. ബ​​ബ് ലു​​വി​​ന്‍റെ തോ​​ക്ക് നാ​​ട്ടു​​കാ​​ർ ത​​ട്ടി​​യെ​​ടു​​ത്തു. ​ഉ​​ട​​ൻ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ നി​​യ​​ന്ത്രി​​ച്ചു.

ത​​ന്‍റെ ഭൂ​​മി കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ നാ​​ട്ടു​​കാ​​ർ ശ്ര​​മി​​ച്ചെ​​ന്ന് മ​​ന്ത്രി നാ​​രാ​​യ​​ണ്‍​പ്ര​​സാ​​ദ് ആ​​രോ​​പി​​ച്ചു. ത​​ന്‍റെ മ​​ക​​നെ​​യാ​​ണു നാ​​ട്ടു​​കാ​​ർ ആ​​ദ്യം ആ​​ക്ര​​മി​​ച്ച​​തെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.