റിപ്പബ്ലിക് ദിനാഘോഷം: മികവിന്‍റെ പ്രകടനങ്ങളിൽ മലയാളി വനിതയും
റിപ്പബ്ലിക് ദിനാഘോഷം: മികവിന്‍റെ പ്രകടനങ്ങളിൽ മലയാളി വനിതയും
Wednesday, January 26, 2022 1:49 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​ണ് അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യു​ടെ (ബി​എ​സ്എ​ഫ്) ബു​ള്ള​റ്റ് സം​ഘ​ത്തി​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ന് ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യി​ലെ വ​നി​താ ബു​ള്ള​റ്റ് സം​ഘ​മാ​യ സീ​മ ഭ​വാ​നി അ​ഭ്യാ​സ​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ കേ​ര​ള​ത്തി​നും അ​ഭി​മാ​നി​ക്കാ​ൻ വ​ക​യു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി പി. ​ജ​യ​ന്തി​യും 108 അം​ഗ വ​നി​ത ബു​ള്ള​റ്റ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യി​ലെ കോ​ണ്‍സ്റ്റ​ബി​ൾ റാ​ങ്കി​ൽ ജോ​ലി ചെ​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി പി.​ജ​യ​ന്തി ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​ണ് സീ​മ ഭ​വാ​നി ബു​ള്ള​റ്റ് സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.


108 അം​ഗ ബൈ​ക്കിം​ഗ് സം​ഘ​ത്തി​ലെ ഏ​ക മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​ണ് പി.​ജ​യ​ന്തി. ഏ​ഴു മാ​സ​ങ്ങ​ൾ നീ​ണ്ട ക​ഠി​ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ജ​യ​ന്തി രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര നി​മി​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ൽ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ച്ച ജ​യ​ന്തി ആ​ദ്യ​മാ​യി ബു​ള്ള​റ്റ് ഓ​ടി​ക്കു​ന്ന​ത് കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ആ​യി​രി​ക്കു​ന്പോ​ഴാ​ണ്. കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ ജ​യ​ദേ​വ​ൻ പി​ള്ള​യു​ടെ​യും പ​ത്മി​നി​യു​ടെ​യും മ​ക​ളാ​ണ് ജ​യ​ന്തി.

രാ​ഹു​ൽ ഗോ​പി​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.