യുപിയിൽ മാധ്യമപ്രവർത്തകനെ മർദിച്ചു കൊലപ്പെടുത്തി
യുപിയിൽ മാധ്യമപ്രവർത്തകനെ മർദിച്ചു കൊലപ്പെടുത്തി
Friday, January 28, 2022 1:26 AM IST
സ​​ഹ​​രാ​​ൻ​​പു​​ർ: യു​​പി​​യി​​ൽ യു​​വ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നെ മൂ​​ന്നം​​ഗ സം​​ഘം മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി.
ദി​​ന​​പ​​ത്ര​​ത്തി​​ലെ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സു​​ധീ​​ർ സെ​​യ്നി(28) ആ​​ണു ബു​​ധ​​നാ​​ഴ്ച രാ​​ത്രി ചി​​ൽ​​കാ​​ന പ​​ട്ട​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

കാ​​റി​​ലെ​​ത്തി​​യ മൂ​​ന്നം​​ഗ സം​​ഘം സു​​ധീ​​റി​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. സ​​ഹ​​രാ​​ൻ​​പു​​രി​​ൽ​​നി​​ന്നു മ​​ട​​ങ്ങ​​വെ​​യാ​​ണു സു​​ധീ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. ജ​​ഹാം​​ഗീ​​ർ, ഫ​​ർ​​മാ​​ൻ എ​​ന്നി​​വ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ഇ​​രു​​വ​​രും ചി​​ൽ​​കാ​​ന സ്വ​​ദേ​​ശി​​ക​​ളാ​​ണ്. മൂ​​ന്നാ​​മ​​ത്തെ പ്ര​​തി​​യാ​​യ മ​​ന്ന​​ൻ ഒ​​ളി​​വി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.