മോസ്കിനു മുന്നിൽ ഹനുമാൻ ചാലിസയുമായി എംഎൻഎസ്; മഹാരാഷ്‌ട്രയിൽ ജാഗ്രത
മോസ്കിനു മുന്നിൽ ഹനുമാൻ ചാലിസയുമായി എംഎൻഎസ്; മഹാരാഷ്‌ട്രയിൽ ജാഗ്രത
Thursday, May 5, 2022 2:06 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ലെ ചാ​​​ർ​​​കോ​​​പ്പി​​​ൽ മോ​​​സ്കി​​​നു മു​​​ന്നി​​​ൽ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ ചൊ​​​ല്ലി എം​​​എ​​​ൻ​​​എ​​​സി​​​ന്‍റെ (മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ന​​​വ​​​നി​​​ർ​​​മാ​​​ൺ സേ​​​ന) പ്ര​​​തി​​​ഷേ​​​ധം. ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മോ​​​സ്കി​​​നു സ​​​മീ​​​പം പാ​​​ർ​​​ട്ടി​​ പ​​​താ​​​ക​​​യു​​​മേ​​​ന്തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ ചൊ​​​ല്ലു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​യും പു​​​റ​​​ത്തു​​​വ​​​ന്നു. താ​​​നെ​​​യി​​​ലെ ഇ​​​ന്ദി​​​രാ​​​ന​​​ഗ​​​റി​​​ലും എം​​​എ​​​ൻ​​​എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യി​​​ൽ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ ചൊ​​​ല്ലി. എ​​​ന്നാ​​​ൽ സ​​​മീ​​​പ​​​ത്തു മോ​​​സ്കു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

മോ​​​സ്കു​​​ക​​​ളി​​​ൽ വാ​​​ങ്ക് വി​​​ളി​​​ക്കാ​​​ൻ ഉ​​​ച്ച​​​ഭാ​​​ഷ​​​ിണി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ ചൊ​​​ല്ലി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് എം​​​എ​​​ൻ​​​എ​​​സ് നേ​​​താ​​​വ് രാ​​​ജ് താ​​​ക്ക​​​റെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഭീ​​​ഷ​​​ണി​​​മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു.

ഉ​​​ച്ച​​​ഭാ​​​ഷ​​​ണി​​​യി​​​ൽ വാ​​​ങ്ക് വി​​​ളി​​​ക്കു​​​ന്പോ​​​ൾ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​ക​​​ണം. ഉ​​​ച്ച​​​ഭാ​​​ഷ​​​ണി​​​യി​​​ൽ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ​​​യും ചൊ​​​ല്ല​​​ണം. ഇ​​​തു​​​വ​​​ഴി​​​യു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബോ​​​ധ്യ​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നും താ​​​ക്ക​​​റെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​എ​​​ൻ​​​എ​​​സ് ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

പ്രതിഷേധം തുടരും: രാജ് താക്കറെ

മും​​​ബൈ: ഉ​​​ച്ച​​​ഭാ​​​ഷ​​​ിണി​​​ക​​​ളി​​​ലൂ​​​ടെ വാ​​​ങ്ക് വി​​​ളി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും​​​വ​​​രെ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മെ​​​ന്നു എം​​​എ​​​ൻ​​​എ​​​സ് നേ​​​താ​​​വ് രാ​​​ജ് താ​​​ക്ക​​​റെ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സ് നി​​​യ​​​മ​​​ലം​​​ഘ​​​ക​​​രെ വെ​​​റു​​​തെ​​​വി​​​ടു​​​ക​​​യാ​​​ണ്.

മോ​​​സ്കു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ഹ​​​നു​​​മാ​​​ൻ ചാ​​​ലി​​​സ ചൊ​​​ല്ലു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 92 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം മോ​​​സ്കു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വാ​​​ങ്ക് വി​​​ളി​​​ക്കാ​​​ൻ ഉ​​​ച്ച​​​ഭാ​​​ഷ​​​ിണി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല. 1104 മോ​​​സ്കു​​​ക​​​ളു​​​ള്ള മും​​​ബൈ​​​യി​​​ൽ ഉ​​​ച്ച​​​ഭാ​​​ഷ​​​ിണി ഉ​​​പ​​​യോ​​​ഗി​​​ച്ച് രാ​​​വി​​​ലെ വാ​​​ങ്ക് വി​​​ളി​​​ക്കു​​​ന്ന​​​ത് 135 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.